ബംഗളൂരുവിന്റെ നേട്ടം ഇന്ത്യന്‍ ഫുട്‌ബോളിന് പ്രചോദനമാകും: സുനില്‍ ഛേത്രി

ബംഗളൂരുവിന്റെ നേട്ടം ഇന്ത്യന്‍ ഫുട്‌ബോളിന് പ്രചോദനമാകും: സുനില്‍ ഛേത്രി

ബംഗളൂരു: എ എഫ് സി കപ്പ് ഫുട്‌ബോള്‍ ഫൈനലില്‍ പ്രവേശിക്കാന്‍ ബംഗളൂരു എഫ്‌സിക്ക് സാധിച്ചത് ഇന്ത്യന്‍ ഫുട്‌ബോളിന് ആവേശവും പ്രചോദനവുമാകുമെന്നാണ് കരുതുന്നതെന്ന് ക്ലബിന്റെ ക്യാപ്റ്റനും ദേശീയ ടീമിലെ സ്റ്റാര്‍ സ്‌ട്രൈക്കറുമായ സുനില്‍ ഛേത്രി. ഫൈനലില്‍ മികച്ച പ്രകടനം പുറത്തെടുക്കാനാകുമെന്നതാണ് പ്രതീക്ഷയെന്നും സുനില്‍ ഛേത്രി പറഞ്ഞു.

മലേഷ്യന്‍ ക്ലബായ ജെ ഡി ടി എഫ്‌സിയെ സെമി ഫൈനലില്‍ അട്ടിമറിച്ചായിരുന്നു ബംഗളൂരു എഫ്‌സി എ എഫ് സി കപ്പിന്റെ അവസാന റൗണ്ടിലെത്തിയത്. വിജയത്തില്‍ നിര്‍ണായകമായത് സുനില്‍ ഛേത്രി നേടിയ ഇരട്ട ഗോളുകളും. ആദ്യമായാണ് ഒരു ഇന്ത്യന്‍ ക്ലബ് എ എഫ് സി കപ്പിന്റെ ഫൈനലില്‍ പ്രവേശിച്ചത്.

ടീമിന്റെ ഒത്തിണക്കവും ആക്രമണ ശൈലിയും കാരണമാണ് ബംഗളൂരു എഫ്‌സി എ എഫ് സി കപ്പ് ഫുട്‌ബോളിന്റെ ഫൈനലില്‍ പ്രവേശിച്ചതെന്നാണ് സുനില്‍ ഛേത്രിയുടെ അഭിപ്രായം. നവംബര്‍ അഞ്ചാം തിയതി ദോഹയില്‍ നടക്കാനിരിക്കുന്ന ഫൈനല്‍ മത്സരത്തില്‍ ഇറാഖ് എയര്‍ഫോഴ്‌സ് ക്ലബാണ് ബംഗളൂരു എഫ്‌സിയുടെ എതിരാളി.

Comments

comments

Categories: Sports