ചോര്‍ത്തല്‍ ഭീഷണി: മന്ത്രിസഭാ യോഗങ്ങള്‍ക്ക് വരുമ്പോള്‍ മൊബീല്‍ വേണ്ടെന്ന് പ്രധാനമന്ത്രി

ചോര്‍ത്തല്‍ ഭീഷണി:  മന്ത്രിസഭാ യോഗങ്ങള്‍ക്ക് വരുമ്പോള്‍ മൊബീല്‍ വേണ്ടെന്ന് പ്രധാനമന്ത്രി

 

ന്യൂഡെല്‍ഹി: കേന്ദ്ര മന്ത്രിസഭാ യോഗങ്ങളില്‍ പങ്കെടുക്കാന്‍ എത്തുമ്പോള്‍ മന്ത്രിമാര്‍ മൊബീല്‍ ഫോണ്‍ കൊണ്ടുവരരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശം. ഫോണുകള്‍ ഹാക്ക് ചെയ്യപ്പെടാനുള്ള സാധ്യത നിലവില്‍ വര്‍ധിക്കുന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍, നയതന്ത്രപരമായ തീരുമാനങ്ങളടക്കമുള്ള വിവരങ്ങള്‍ ചോരുന്നത് തടയുന്നതിനാണ് പ്രധാനമന്ത്രി കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുന്നത്. ്. കഴിഞ്ഞ ദിവസം ഇറക്കിയ സര്‍ക്കുലറിലാണ് മന്ത്രിസഭാ കൂടിക്കാഴ്ച്ചകള്‍ നടക്കുന്ന പരിസരങ്ങളില്‍ മൊബീല്‍ഫോണ്‍ കൊണ്ടുവരരുതെന്ന നിര്‍ദേശമുള്ളത്.

ഹാക്കിംഗിലൂടെ രഹസ്യങ്ങള്‍ ചോരാന്‍ സാധ്യതയുള്ളതായി നേരത്തേ രഹസ്യാന്വേഷണ ഏജന്‍സി മുന്നറിയിപ്പ് നല്‍കിയിരുന്നു. പാക്-ചൈനീസ് ഹാക്കര്‍മാര്‍ മന്ത്രിമാരെയയും ഉദ്യോഗസ്ഥരെയും നിരീക്ഷിക്കുന്നതായാണ് റിപ്പോര്‍ട്ട് നല്‍കിയത്. സൈനിക പ്രത്യാക്രമണത്തിന്റെയും പാകിസ്ഥാനുമായി നിലനില്‍ക്കുന്ന പ്രശ്‌നങ്ങളുടെയും പശ്ചാത്തലത്തിലാണ് കര്‍ശനമായ ജാഗ്രത പുലര്‍ത്തുന്നത്.

ഇന്ത്യന്‍ വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്യുമെന്നും നേരത്തേ പാകിസ്ഥാന്‍ ഹാക്കര്‍മാര്‍ ഭീഷണി പുറപ്പെടുവിച്ചിരുന്നു. സുപ്രധാന വ്യക്തികളുടെ ഫോണുകള്‍ ഹാക്ക് ചെയ്യാനും കൂടിക്കാഴ്ച്ചകളിലെ വിവരങ്ങള്‍ റെക്കോര്‍ഡ് ചെയ്യാനും സാധ്യതയുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗം വിലയിരുത്തത്. ബ്രിട്ടണ്‍ സുരക്ഷയ്ക്കായി സമാനമായ ഫോണ്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Comments

comments

Categories: Slider, Top Stories