ഐടിയെ കേരളത്തിന്റെ ബ്രാന്‍ഡാക്കാന്‍ പദ്ധതി

ഐടിയെ കേരളത്തിന്റെ ബ്രാന്‍ഡാക്കാന്‍ പദ്ധതി

തിരുവനന്തപുരം: വിനോദസഞ്ചാരത്തോടനുബന്ധിച്ച് ഐടിയെ തനതായ ബ്രാന്‍ഡാക്കി വികസിപ്പിക്കാന്‍ കേരളം പദ്ധതിയിടുന്നു. സംസ്ഥാനത്തെ ചെറുകിട-ഇടത്തരം കമ്പനികള്‍ക്ക് പശ്ചിമേഷ്യന്‍ വിപണിയിലെ സാധ്യതകള്‍ കൂടുതല്‍ കാര്യക്ഷമമായി പ്രയോജനപ്പെടുത്താന്‍ ഇത് സഹായിക്കുമെന്നാണ് കരുതുന്നത്. ഇതു സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരും ഐഡി കമ്പനികളുടെ ഇന്‍ഡസ്ട്രിയല്‍ സ്ഥാപനമായ ജിടെക്കുമായുള്ള (ഗ്രൂപ്പ് ഓഫ് ടെക്‌നോളജി കമ്പനീസ്) ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. സംസ്ഥാന ഐടി സെക്രട്ടറി എം ശിവശങ്കര്‍ ദുബായില്‍ നടന്ന ജിടെക്‌സ് ടെക്‌നോളജി വീക്കില്‍ ജിടെക് പ്രതിനിധികളുമായി ഇതു സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു.

കേരളത്തെ സഞ്ചാരികളുടെ ഇഷ്ട സ്ഥലമാക്കാന്‍ ശ്രമിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെയും ഐടി മേഖലയുടെയും പ്രവര്‍ത്തനം മാത്രമല്ല കേരളത്തിലെ വിനോദസഞ്ചാരമേഖലയുടെ വിജയത്തിന് കാരണമെന്നും ഇരു മേഖലകളുടെയും പരസ്പര സഹകരണത്തോടെയുള്ള പ്രവര്‍ത്തനം കൂടിയുണ്ടെന്നും ശിവശങ്കര്‍ അഭിപ്രായപ്പെട്ടു. സമാനമായ മാതൃക ഐടി ഇന്‍ഡസ്ട്രിയുടെ വികസനത്തിനായി ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗള്‍ഫ് മേഖലയിലെ കേരളത്തിന്റെ സ്വാഭാവിക പങ്കാളികളായ ധാരാളം രാജ്യങ്ങളുണ്ട്. യുഎഇയിക്കും കേരളത്തിനും ഒരുപോലം ഗുണം ലഭിക്കുന്ന ഈ ബന്ധം ദുബായിലെ ടെല്‍കോം കൊച്ചിയിലെ സ്മാര്‍ട്ടസിറ്റി എന്നിവ വഴി വര്‍ധിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഫണ്ടിന്റെ അഭാവമാണ് ഇന്നൊവേറ്റീവ് ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കുന്നതിന് ശ്രമിക്കുന്ന സംസ്ഥാനത്തെ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ നേരിടുന്ന പ്രധാന വെല്ലുവിളി. വിപണിയില്‍ സാധ്യതയുള്ള കമ്പനികള്‍ക്ക് ഫണ്ട് ലഭ്യമാക്കി അവരെ പിന്തുണയ്ക്കാന്‍ സര്‍ക്കാര്‍ പദ്ധതിയുണ്ട്. നിലവിലെ ഗള്‍ഫ് മേഖലയിലെ സാമ്പത്തികാന്തരീക്ഷം കേരളത്തിലെ ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് മികച്ച അവസരമാണ് വാഗ്ദാനം ചെയ്യുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കോര്‍പ്പറേറ്റുകള്‍ ചെലവേറിയ സേവനങ്ങള്‍ നരല്‍കുന്ന വലിയ കമ്പനികളില്‍ നിന്ന് ചെറുകിട, ഇടത്തരം കമ്പനികളിലേക്ക് മാറിയതായി ജിടെക് ട്രഷററും ബിസിനസ് ഫോക്കസ് ഗ്രൂപ്പ് തലവനുമായ റഫീഖ് കെ മുഹമ്മദ് പറഞ്ഞു.

ജിടെക് സംഘടിപ്പിച്ച അഞ്ച് ദിവസത്തെ ജിടെക്‌സിന് സമാപനം കുറിച്ചു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവടങ്ങളിലെ 28 ഐടി കമ്പനികള്‍ ജിടെക്‌സില്‍ പങ്കെടുത്തു.

Comments

comments

Categories: Slider, Top Stories