ബിഹാര്‍ ഉപമുഖ്യമന്ത്രിയുടെ വാട്ട്‌സ് ആപ്പ് നമ്പറില്‍ ലഭിച്ചത് 44,000 വിവാഹാഭ്യര്‍ഥന

ബിഹാര്‍ ഉപമുഖ്യമന്ത്രിയുടെ വാട്ട്‌സ് ആപ്പ് നമ്പറില്‍ ലഭിച്ചത് 44,000 വിവാഹാഭ്യര്‍ഥന

പട്‌ന: ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവിന് വാട്ട്‌സ് ആപ്പിലൂടെ ലഭിച്ചത് 44,000 വിവാഹാഭ്യര്‍ഥന. റോഡിന്റെ മോശം അവസ്ഥയെക്കുറിച്ച് പൊതുജനങ്ങള്‍ക്കു പരാതി പറയാന്‍ രൂപീകരിച്ച വാട്ട്‌സ് ആപ്പ് നമ്പറിലാണ് ഇത്തരത്തില്‍ വിവാഹ അഭ്യര്‍ഥന നടത്തിയത്.

പരാതി പറയാന്‍ വേണ്ടി പ്രസിദ്ധപ്പെടുത്തിയ നമ്പര്‍ പലരും തേജസ്വിയുടെ വ്യക്തപരമായ മൊബൈല്‍ നമ്പറായിരിക്കുമെന്നു കരുതിയാണ് വിവാഹ അഭ്യര്‍ഥന നടത്തിയിരിക്കുന്നത്. ചിലര്‍ തൊലി നിറം, ഉയരം ഉള്‍പ്പെടെയുള്ള വ്യക്തിപരമായ വിവരങ്ങളും വാട്ട്‌സ് ആപ്പില്‍ അയച്ചു.
ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലു പ്രസാദ് യാദവിന്റെയും റാബ്രി ദേവിയുടെയും ഇളയമകനാണ് 26കാരനായ തേജസ്വി.

Comments

comments

Categories: Politics

Related Articles