എംഎസ്എംഇകള്‍ക്കായി സീറോ ഡിഫെക്ട്-സീറോ ഇഫക്ട് സ്‌കീം

എംഎസ്എംഇകള്‍ക്കായി സീറോ ഡിഫെക്ട്-സീറോ ഇഫക്ട് സ്‌കീം

 

ലുധിയാന: പ്രധാനമന്ത്രി നരേന്ദ്രമോദി പഞ്ചാഞ്ചിലെ ലുധിയാനയിലെ സൂഷ്മ, ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്കായി(എംഎസ്എംഇ) സീറോ ഡിഫെക്ട്-സീറോ ഇഫക്ട് സ്‌കീമും നാഷണല്‍ എസ്/എസ്ടി ഹബ്ബും അവതരിപ്പിച്ചു. എംഎസ്എംഇകള്‍ക്കായുള്ള നാഷണല്‍ അവാര്‍ഡും ചടങ്ങില്‍ പ്രധാനമന്ത്രി വിതരണം ചെയ്തു. ലുധിയാന വളരെ പ്രധാനപ്പെട്ട സാമ്പത്തികമേഖലയാണ് അതിനാല്‍ തന്നെ എംഎസ്എംഇയുമായി ബന്ധപ്പെട്ട പദ്ധതി ഇവിടെ നിന്നും ആരംഭിക്കുന്നത് സ്വാഭാവികമാണെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് എംഎസ്എംഇകള്‍ക്ക നിര്‍ണായകമായ പങ്കാണുള്ളത്. എംഎസ്എംഇകള്‍ ഗുണമേന്മ നിയന്ത്രണ നിലവാരത്തില്‍ നിന്നും ആഗോളനിലവാരത്തിലേക്ക് ഉയരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ വനിതാ നെയ്ത്തുകാര്‍ക്കായി പ്രഖ്യാപിച്ചിരുന്ന മരം കൊണ്ട് നിര്‍മിച്ച 500 പരമ്പരാതഗത ചര്‍ക്കകളും അദ്ദേഹം വിതരണം ചെയ്തു. ഖാദി മേഖലയെ സര്‍ക്കാര്‍ പ്രാധാന്യത്തോടെ കാണുന്നു. വീടുകളിലെ ചര്‍ക്കകള്‍ കൂടുതല്‍ വരുമാനം നേടുന്നതിന് സഹായിക്കും. ‘ഖാദി രാജ്യത്തിനുവേണ്ടി’ എന്ന മുദ്രാവാക്യം ‘ഖാദി ഫാഷനുവേണ്ടി’ എന്നായിമാറിയിരിക്കുകയാണെന്നും നരേന്ദ്രമോദി അഭിപ്രായപ്പെട്ടു. ദലിത് സമൂഹങ്ങളില്‍ കണ്ടുവരുന്ന സംരംഭകത്വ മനോഭാവം രാജ്യത്തിന് വളരെ ഗുണകരമാകുമെന്നും ഇന്ത്യയില്‍ സ്വന്തമായി സംരംഭങ്ങള്‍ ആരംഭിക്കാനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ആഗ്രഹിക്കുന്ന ധാരാളം യുവാക്കളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Comments

comments

Categories: Politics, Slider