മാധ്യമപ്രവര്‍ത്തക- അഭിഭാഷക തര്‍ക്കം: ചീഫ് ജസ്റ്റിസ് ഇടപെടണമെന്ന് സ്പീക്കര്‍

മാധ്യമപ്രവര്‍ത്തക- അഭിഭാഷക തര്‍ക്കം: ചീഫ് ജസ്റ്റിസ് ഇടപെടണമെന്ന് സ്പീക്കര്‍

 

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരുമായുള്ള തര്‍ക്കത്തില്‍ ചീഫ് ജസ്റ്റിസ് ഇടപെടണമെന്ന് നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. കോടതികളില്‍ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്ന മാധ്യമ പ്രവര്‍ത്തകരെ അഭിഭാഷകര്‍ കൈയ്യേറ്റം ചെയ്ത സംഭവം വേദനാജനകമാണ്. പ്രശ്‌ന പരിഹാരത്തിന് ഇടപെടണമെന്ന് ആവശ്യപ്പെട്ടാണു ഹൈക്കോടതി ചീഫ് ജസ്റ്റിസിന് സ്പീക്കര്‍ കത്തയച്ചത്. സമീപ കാലത്ത് മാധ്യമപ്രവര്‍ത്തകരും അഭിഭാഷക സമൂഹവും തമ്മില്‍ രൂപപ്പെട്ട സംഘര്‍ഷം വേദനാജനകവും അനഭലഷണീയവുമാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടി.
കോടതിയില്‍ ജനങ്ങളുമായി ജൈവബന്ധം പുലര്‍ത്തേണ്ടത് അനിവാര്യമാണ്. ഇക്കാര്യത്തില്‍ മാധ്യമങ്ങള്‍ വലിയ പങ്കാണ് വഹിക്കുന്നത്. മീഡിയ റിപ്പോര്‍ട്ട് ചെയ്തില്ലെങ്കില്‍ അറിയാനുള്ള ജനങ്ങളുടെ അവകാശമാണ് നിഷേധിക്കപ്പെടുന്നത്. ഒരു ജനാധിപത്യ ക്രമത്തില്‍ ഇതൊരിക്കലും സംഭവിച്ചുകൂടാ. ഈ സാഹചര്യത്തില്‍ താങ്കളുടെ സവിശേഷമായ ശ്രദ്ധയും പരിഗണനയും ഈ വിഷയത്തിലുണ്ടാകണമെന്ന് ആഗ്രഹിക്കുന്നതായി കത്തില്‍ ശ്രീരാമകൃഷ്ണന്‍ സൂചിപ്പിച്ചു.

Comments

comments

Categories: Politics

Related Articles