ഇന്‍സ്റ്റാള്‍ ചെയ്യുന്ന മൊബീല്‍ ആപ്പുകളില്‍ ഉപയോഗിക്കുന്നത് വളരെ കുറച്ച് മാത്രമെന്ന് ഗൂഗിള്‍ പഠനം

ഇന്‍സ്റ്റാള്‍ ചെയ്യുന്ന മൊബീല്‍ ആപ്പുകളില്‍ ഉപയോഗിക്കുന്നത് വളരെ കുറച്ച് മാത്രമെന്ന് ഗൂഗിള്‍ പഠനം

ന്യൂഡെല്‍ഹി: ഇന്ത്യക്കാര്‍ തങ്ങളുടെ സ്മാര്‍ട്ട്‌ഫോണുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന 33 ആപ്പുകളില്‍ 9 എണ്ണം മാത്രമെ ഉപയോഗപ്പെടുത്താറുള്ളുവെന്ന് ഗൂഗിളും ടിഎന്‍എസും നടത്തിയ പഠനത്തില്‍ പറയുന്നു. ഏഷ്യയിലെ മൊബീല്‍ ആപ്പ് വിപണി മൊത്തത്തില്‍ പരിശോധിക്കുകയാണങ്കില്‍ വികസിത വിപണികളെ അപേക്ഷിച്ച് വികസ്വര വിപണികളില്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെടുന്ന ആപ്പുകളുടെ എണ്ണം താരതമ്യേന കുറവാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യ, ഫിലിപ്പീന്‍സ്, തായ്‌ലന്‍ഡ്, മലേഷ്യ, വിയറ്റ്‌നാം, സിംഗപ്പൂര്‍, ഇന്തോനേഷ്യ, കൊറിയ, ജപ്പാന്‍, ചൈന തുടങ്ങിയ പത്ത് ഏഷ്യന്‍ രാജ്യങ്ങളിലെ 18 മുതല്‍ 64 വയസ് വരെ പ്രായമുള്ള 10,000 സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കളെ കേന്ദ്രീകരിച്ചാണ് പഠനം നടത്തിയത്. എന്നാല്‍ പണം മുടക്കി മൊബീല്‍ ആപ്ലിക്കേഷന്‍ പോലുള്ള ഡിജിറ്റല്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നവരുടെ പട്ടികയില്‍ ഇന്ത്യന്‍ ഉപയോക്താക്കളാണ് മുന്നിട്ടു നില്‍ക്കുന്നത്.

ആപ്പ് സ്റ്റോര്‍ സെര്‍ച്ച്, വ്യക്തിഗത ശുപാര്‍ശകള്‍ തുടങ്ങിയവയാണ് ഏഷ്യന്‍ രാജ്യങ്ങളിലെ ഉപയോക്താക്കള്‍ക്ക് പുതിയ ആപ്ലിക്കേഷന്‍ പരിചയപ്പെടുന്നതിനുള്ള പ്രധാന സ്രോതസ്സെന്നും ഗൂഗിള്‍ നടത്തിയ പഠനത്തില്‍ പറയുന്നു. അതേസമയം, ഇന്ത്യയില്‍ കുടുംബത്തില്‍ നിന്നും, സുഹൃത്തുക്കളില്‍ നിന്നും ലഭിക്കുന്ന നിര്‍ദേശമനുസരിച്ചാണ് സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കള്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുന്നത്.

Comments

comments

Categories: Slider, Tech