കാള്‍ ലാഗര്‍ഫെല്‍ഡ് ഹോട്ടല്‍ ബിസിനസിലേക്ക്

കാള്‍ ലാഗര്‍ഫെല്‍ഡ് ഹോട്ടല്‍ ബിസിനസിലേക്ക്

പാരിസ്: ഫാഷന്‍ ഡിസൈനിംഗ് രംഗത്തെ സൂപ്പര്‍താരമായ കാള്‍ ലാഗര്‍ഫെല്‍ഡ് ഹോട്ടല്‍ ബിസിനസ് രംഗത്തേക്ക് ചുവട് വെക്കുന്നു. സ്വന്തമായി ഹോട്ടല്‍ ശൃംഖല ആരംഭിക്കാനൊരുങ്ങുന്ന അദ്ദേഹം ചൈനീസ് ഗാംബ്ലിംഗ് ഹബ്ബായ മക്കാവുവില്‍ 2018ഓടെ പുതിയ ബിസിനസിന് ആരംഭം കുറിക്കും.
ജര്‍മനിയില്‍ ജനിച്ച ലോക ഫാഷന്‍ വിപണിയില്‍ സുപ്രസിദ്ധനായ ലാഗര്‍ഫെല്‍ഡിന് മൊണോക്കയിലുള്ള ലക്ഷ്വറി ഹോട്ടലുകളായ ലെ ക്രില്ലന്‍, മെട്രോപോള്‍ തുടങ്ങിയവയില്‍ ങ്കാളിത്തമുണ്ട്. അതേസമയം, പുതിയ ബിസിനസ് ലാഗര്‍ഫെല്‍ഡിന്റെ സമ്പൂര്‍ണ ഡിസൈനിലാകും നിര്‍മിക്കുക.
മക്കാവുവിലുള്ള ലക്ഷ്വറി ലിസ്‌ബോവ പാലസ് കോംപ്ലക്‌സില്‍ ഒരു പ്രാദേശിക കമ്പനിയുമായി സഹകരിച്ച് ഹോട്ടല്‍ ആരംഭിക്കാന്‍ ലാഗര്‍ഫെല്‍ഡ് പദ്ധതിയിട്ടിരിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഹോട്ടല്‍ ശൃംഖല ആരംഭിക്കാന്‍ പദ്ധതിയുണ്ടെങ്കിലും സാധ്യതകള്‍ പഠിച്ചു വരികയാണെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.
കാള്‍ ലാഗര്‍ഫെല്‍ഡ് ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്ട്‌സ് എന്നകും പുതിയ സംരംഭത്തിന്റെ പേര്. മെംബേഴ്‌സ് ക്ലബ്, റസ്റ്റോറന്റുകള്‍, റെസിഡന്‍ഷ്യല്‍ ബിംല്‍ഡിംഗ് എന്നിവ ഹോട്ടലിലുണ്ടാകും. ആംസ്റ്റര്‍ഡാം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ബ്രാന്‍ഡ് മാര്‍ക്ക് കളക്റ്റീവ് ബിവിയുടെ ലൈസന്‍സിലാകും ഹോട്ടല്‍ പ്രവര്‍ത്തിക്കുക.
ഹോട്ടല്‍ മെട്രോ പോള്‍ -മോണ്ട് കാര്‍ലൊ, സോഫിടെല്‍സോ സിംഗപ്പൂര്‍ എന്നീ ഹോട്ടലുകള്‍ രൂപകല്‍പ്പന നടത്തിയതീലൂടെ അദ്ദേഹത്തിന്റെ ക്രിയേറ്റീവ് പവര്‍ ഹോട്ടല്‍ മേഖലയ്ക്ക് വ്യക്തമായിരുന്നു. ഫാഷന്‍ ലോകത്ത് നിന്ന് വിരമിച്ച ലാഗര്‍ഫെല്‍ഡ് ചാനല്‍ ഫെന്‍ഡിയുടെ ക്രിയേറ്റീവ് ഡയറക്റ്ററാണ് നിലവില്‍.

Comments

comments

Categories: Branding