ഫിഫ റാങ്കിംഗില്‍ ഇന്ത്യയ്ക്ക് മുന്നേറ്റം

ഫിഫ റാങ്കിംഗില്‍ ഇന്ത്യയ്ക്ക് മുന്നേറ്റം

ന്യൂഡല്‍ഹി: ഫിഫ റാങ്കിംഗില്‍ ഇന്ത്യയ്ക്ക് സ്ഥാനക്കയറ്റം. ഫിഫയുടെ പുതിയ ഫുട്‌ബോള്‍ റാങ്കിംഗില്‍ 11 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ഇന്ത്യ 137-ാം സ്ഥാനത്തേക്കാണ് ഉയര്‍ന്നത്. 2010ന് ശേഷം ഇന്ത്യ കൈവരിക്കുന്ന ഏറ്റവും മികച്ച റാങ്കാണിത്.

കഴിഞ്ഞ മാസം നടന്ന അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ പ്യൂട്ടോറിക്കയെ പരാജയപ്പെടുത്തിയ ഇന്ത്യയ്ക്ക് പുതിയ റാങ്കിംഗില്‍ 230 പോയിന്റുണ്ട്. ഹോങ്കോംഗ്, താജിക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, തായ്‌ലാന്‍ഡ് എന്നീ രാജ്യങ്ങള്‍ക്ക് മുകളിലാണ് ഇപ്പോള്‍ ഇന്ത്യയുടെ റാങ്കിംഗ്.

1646 പോയിന്റുമായി അര്‍ജന്റീനയാണ് റാംങ്കിംഗില്‍ ഒന്നാം സ്ഥാനത്ത്. ഓരോ സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ജര്‍മനിയും ബ്രസീലുമാണ് യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങളില്‍. രണ്ട് സ്ഥാനം നഷ്ടപ്പെടുത്തിയ ബെല്‍ജിയമാണ് നാലാമത്.

പുതിയ റാങ്കിംഗില്‍ ഏറ്റവും വലിയ നേട്ടമുണ്ടാക്കിയത് മോണ്ടിനെഗ്രോയാണ്. 56-ാമതെത്തിയ മോണ്ടിനെഗ്രോ 49 സ്ഥാനങ്ങളാണ് മെച്ചപ്പെടുത്തിയത്. 49 സ്ഥാനങ്ങള്‍ നഷ്ടപ്പെടുത്തി 139-ലെത്തിയ സൈപ്രസിന്റേതാണ് ഏറ്റവും മോശം പ്രകടനം.

എഎഫ്‌സി കപ്പ് ഫൈനലില്‍ ഇന്ത്യന്‍ ക്ലബായ ബംഗളൂരു എഫ്‌സി ഇടം നേടിയതില്‍ ആരാധകര്‍ സന്തോഷിച്ചിരിക്കവെയാണ് ഫിഫ റാങ്കിംഗിലും ഇന്ത്യ മുന്നേറിയെന്ന വാര്‍ത്തയെത്തിയത്. ചരിത്രത്തിലാദ്യമായാണ് ഒരു ഇന്ത്യന്‍ ക്ലബ് എഎഫ്‌സി കപ്പ് ഫൈനലില്‍ പ്രവേശിക്കുന്നത്.

Comments

comments

Categories: Sports