ഇരുചക്ര വിപണി: 11 സംസ്ഥാനങ്ങളില്‍ ഹോണ്ട

ഇരുചക്ര വിപണി: 11 സംസ്ഥാനങ്ങളില്‍ ഹോണ്ട

 

ന്യൂഡെല്‍ഹി: സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബീല്‍ മാനുഫാക്‌ചേഴ്‌സിന്റെ (സിയാം) നടപ്പു സാമ്പത്തിക വര്‍ഷത്തെ ആദ്യ പകുതിയിലെ കണക്കനുസരുച്ച് 11 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടേഴ്‌സ് ഇന്ത്യ മുന്നേറുന്നു. മഹാരാഷ്ട്ര, കര്‍ണാടക, ഗുജറാത്ത്, കേരളം, പഞ്ചാബ്, ഡെല്‍ഹി, ഹിമാചല്‍ പ്രദേശ്, ഗോവ, മണിപ്പൂര്‍, നാഗാലാന്‍ഡ്, അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലും ചാണ്ഡീഗഡ്, ആന്‍ഡമാന്‍ നിക്കോബാര്‍ എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങളിലുമാണ് ഹോണ്ട മേധാവിത്വം പുലര്‍ത്തുന്നത്. രാജ്യത്തെ മൊത്തം ഇരുചക്ര വാഹന വിപണിയുടെ 33 ശതമാനം പങ്കാളിത്തവും ഈ പ്രദേശങ്ങളില്‍ നിന്നാണ്.
നടപ്പു സാമ്പത്തിക വര്‍ഷത്തെ ആദ്യ പകുതിയില്‍ ഹോണ്ട 50 ശതമാനം വളര്‍ച്ചയാണ് കൈവരിച്ചത്. അതേസമയം വിപണി മൊത്തത്തില്‍ 22 ശതമാനം വളര്‍ച്ച മാത്രമാണ് കൈവരിച്ചിരുന്നത്. 15 വര്‍ഷങ്ങള്‍ക്ക് മുമ്പ് വിപണിയിലെത്തി ഹോണ്ടയുടെ ആക്ടീവ ഇന്ത്യന്‍ വിപണിയില്‍ സ്‌കൂട്ടര്‍വല്‍ക്കരണം കൊണ്ടുവന്ന മോഡലാണ്. ഇന്ന് ആക്ടീവയാണ് ഇന്ത്യയില്‍ ഏറ്റവും വില്‍പ്പന നടക്കുന്ന മോഡല്‍. മോട്ടോര്‍സൈക്കിളുകള്‍ക്ക് കൂടുതല്‍ മുന്‍ഗണന നല്‍കിയിരുന്ന സംസ്ഥാനങ്ങളില്‍ പോലും ഹോണ്ട സ്‌കൂട്ടറുകള്‍ മികച്ച വില്‍പ്പനയാണ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. -ഹോണ്ട കമ്പനി മേധാവി കെല്‍റ്റ മുറാമാസ്തു.
മോട്ടോര്‍ സൈക്കിള്‍ വിപണിയില്‍ കമ്മ്യൂട്ടര്‍ ബൈക്കുകള്‍ അരങ്ങുവാഴുന്ന സമയത്താണ് ഹോണ്ട ആക്ടിവ വിപണിയിലെത്തിച്ചത്. ഇതോടെ കമ്പനിക്ക് ഇന്ത്യന്‍ വന്‍ നേട്ടമാണ് കൈവരിക്കാന്‍ സാധിച്ചത്. സ്‌കൂട്ടര്‍ വിഭാഗത്തില്‍ ശക്തമായ മേധാവിത്യം പുലര്‍ത്തുന്ന കമ്പനിക്ക് 58 ശതമാനം വിപണി പങ്കാളിത്തമാണ് ഇന്ത്യയിലുള്ളത്.

Comments

comments

Categories: Auto