മലിനീകരണം: വാഹന നിര്‍മാതാക്കള്‍ക്കെതിരേ സര്‍ക്കാര്‍ പിടിമുറുക്കുന്നു

മലിനീകരണം: വാഹന നിര്‍മാതാക്കള്‍ക്കെതിരേ സര്‍ക്കാര്‍ പിടിമുറുക്കുന്നു

ന്യൂഡെല്‍ഹി: അന്തരീക്ഷ മലിനീകരണം തടയുന്നതിന് വാഹന കമ്പനികള്‍ക്കെതിരേ സര്‍ക്കാര്‍ പിടിമുറുക്കുന്നു. അടുത്ത വര്‍ഷം ഏപ്രില്‍ മുതല്‍ നിര്‍മിക്കുന്ന വാഹനങ്ങളുടെ മലിനീകരണ നിലവാരം എത്രയെന്ന് സര്‍ക്കാരിന് പരിപൂര്‍ണ സത്യവാങ്മൂലം നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തിലെ 22ാം ചട്ടം ഭേദഗതി ചെയ്താണ് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രാലയം വാഹന കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയത്. എല്ലാ വാഹനങ്ങളുടെയും സുരക്ഷ, മലീനികരണ തോത്, നിര്‍മാണ ഘടകങ്ങളുടെ മൂല്യം എന്നിവയ്‌ക്കെല്ലാം പ്രാഥമിക അനുമതി നല്‍കുന്നതായിരുന്നു പഴയ ചട്ടം.
വാഹനങ്ങളുടെ നിലവാരത്തിന് അനുസരിച്ച് സ്റ്റാര്‍ റേറ്റിംഗ് നല്‍കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഇ റിക്ഷകള്‍, ഇ കാര്‍ട്ടുകള്‍ തുടങ്ങിയവയടക്കം തങ്ങളുടെ മലിനീകരണ തോത് എത്രയെന്ന് സര്‍ക്കാരിനെ അറിയിക്കണമെന്നാണ് നിര്‍ദേശം.
വാഹനത്തിന്റെ ബ്രാന്‍ഡ്, ചേസ് നമ്പര്‍, എന്‍ജിന്‍ നമ്പര്‍, വാഹനം പുറത്തുവിടുന്ന കാര്‍ബണ്‍ ഡയോക്‌സൈഡ് അളവ്, ഹോണുകളുടെ ശബ്ദത്തിന്റെ തോത് എന്നിവയെല്ലാം ഭേദഗതി വരുത്തിയ പുതിയ ചട്ടത്തില്‍ ചേര്‍ത്തിട്ടുണ്ട്. പെട്രോള്‍, സിഎന്‍ജി, എല്‍പിജി, ഇലക്ട്രിക്ക്, ഡീസല്‍, ഹൈബ്രിഡ് എന്നീ വാഹനങ്ങള്‍ക്കെല്ലാം ഇത് നിര്‍ബന്ധമാണ്. കാര്‍ഷിക, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്കും പുതിയ നിര്‍ദേശം ബാധകമാണമെന്നാണ് ഗതാഗത വകുപ്പ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
അന്തരീക്ഷ മലിനീകരണം രാജ്യത്ത് ഗുരുതരമായി വ്യാപിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് മലിനീകരണത്തിന് മുഖ്യകാരണമായ വാഹനങ്ങള്‍ക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നത്. 2020 ഏപ്രില്‍ മുതല്‍ പുറത്തിറക്കുന്ന വാഹനങ്ങള്‍ ഭാരത് സ്റ്റേജ് ആറ് (ബിഎസ്6) മലിനീകരണ മാനദണ്ഡം പാലിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത.് നിലവില്‍ ബിഎസ് നാല് മാനദണ്ഡമാണ് വാഹനങ്ങള്‍ പാലിക്കുന്നത്.

Comments

comments

Categories: Auto, Slider