പുതുവിപണി ലക്ഷ്യമിട്ട് സൂംകാര്‍

പുതുവിപണി ലക്ഷ്യമിട്ട് സൂംകാര്‍

കൊല്‍ക്കത്ത: സെല്‍ഫ് ഡ്രൈവിംഗ് കാര്‍ വാടകയ്ക്ക് നല്‍കുന്ന സ്റ്റാര്‍ട്ടപ്പ് സൂംകാര്‍ പുതിയ വിപണികളിലേക്ക് കടക്കാനൊരുങ്ങുന്നു. അടുത്ത കുറച്ച് മാസത്തിനുള്ളില്‍ ലാഭം നേടുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് പുതിയ വിപണിയിലേക്ക് കടക്കുന്നത്. സിലിഗുരി, ഗുവാഹട്ടി, ഭുവനേശ്വര്‍, പാറ്റ്‌ന എന്നിവിടങ്ങളിലാണ് സൂംകാര്‍ പുതിയതായി സര്‍വീസ് ആരംഭിക്കാനൊരുങ്ങുന്നത്. നിലവില്‍ പ്രവര്‍ത്തനമുള്ള എല്ലാ വിപണിയിലും തങ്ങള്‍ ലാഭം നേടുമെന്നും പുതിയ വിപണിയിലും ഇതാവര്‍ത്തിക്കുമെന്നും സൂംകാര്‍ സിഇഒ ഗ്രെഗ് മോറന്‍ പറഞ്ഞു.

വരും മാസങ്ങളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവയ്ക്കാനാകുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു. കമ്പനിയുടെ ഉപയോഗ ശേഷി 70 ശതമാനമാണെന്നും ഓരോ കാറില്‍ നിന്നും പ്രതിദിനം 3,000 മുതല്‍ 5,000 രൂപ വരെ വരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മോറന്‍ പറഞ്ഞു. സൂംകാര്‍ സര്‍വീസ് നടത്തുന്ന രാജ്യത്തെ 12 നഗരങ്ങളില്‍ കൊല്‍ക്കത്തയില്‍ നിന്നാണ് ആരോഗ്യകരമായ പ്രതികരണമുണ്ടായിരിക്കുന്നത്.

Comments

comments

Categories: Branding