ഇന്ത്യ ദീര്‍ഘദൂര ബ്രഹ്മോസ് മിസൈല്‍ നിര്‍മിക്കും

ഇന്ത്യ ദീര്‍ഘദൂര ബ്രഹ്മോസ് മിസൈല്‍ നിര്‍മിക്കും

ന്യൂഡെല്‍ഹി: ഇന്ത്യ പുതുതലമുറ ബ്രഹ്മോസ് ക്രൂയിസ് മിസൈലുകള്‍ നിര്‍മിക്കാനൊരുങ്ങുന്നു. റഷ്യയുടെ സഹായത്തോടെ വികസിപ്പിക്കുന്ന മിസൈല്‍ അറുനൂറ് കിലോമീറ്ററിലധികം പ്രഹരശേഷിയുള്ളതായിരിക്കും. നിലവിലെ ബ്രഹ്മോസിന്റെ ദൂരപരിധി 300 കിലോമീറ്ററാണ്. പാകിസ്ഥാന്‍ മുഴുവനായി പ്രഹരപരിധിയില്‍ ഉള്‍പ്പെടുത്താനാകുന്നതാണ് പുതിയ ബ്രഹ്മോസ്.

പാകിസ്ഥാന്റെ മുഴുവന്‍ മേഖലകളും പരിഗണിക്കുമ്പോള്‍ കൂടുതല്‍ ദൂരപരിധിയും കൃത്യതയുമുള്ള മിസൈല്‍ അനിവാര്യമാണ്. ഇതാണ് പുതിയ നീക്കത്തിന് പിന്നിലെന്നാണ് വിലയിരുത്തല്‍. ബ്രഹ്മോസിനേക്കാള്‍ റേഞ്ചുള്ള ബാലിസ്റ്റിക് മിസൈലുകള്‍ ഇന്ത്യയുടെ കൈവശമുണ്ട്. എന്നാല്‍ ബാലിസ്റ്റിക് മിസൈലുകളേക്കാള്‍ ബ്രഹ്മോസിനുള്ള കൃത്യതയാണ് ദീര്‍ഘദൂര ബ്രഹ്മോസ് മിസൈല്‍ വികസിപ്പിക്കാന്‍ ഇന്ത്യയെ നിര്‍ബന്ധിതരാക്കുന്നത്.

ഒട്ടും പിഴയ്ക്കാതെ സൂക്ഷ്മമായ ലക്ഷ്യത്തെപ്പോലും കൃത്യമായി തകര്‍ക്കാന്‍ ബ്രഹ്മോസ് ക്രൂയിസ് മിസൈലുകള്‍ക്ക് കഴിയും. ആധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ ലക്ഷ്യത്തിലേക്ക് ഏതു ദിശയില്‍നിന്നും ആക്രമണം നടത്താന്‍ ബ്രഹ്മോസിന് സാധിക്കും.

Comments

comments

Categories: Slider, Top Stories