ഗാമ ഗ്രൂപ്പ് കേരളത്തില്‍ 3000 കോടി രൂപ നിക്ഷേപിക്കും

ഗാമ ഗ്രൂപ്പ് കേരളത്തില്‍ 3000 കോടി രൂപ നിക്ഷേപിക്കും

കൊച്ചി: മലയാളി പ്രവാസി വ്യവസായി അബ്ദുള്‍ ലാഹിര്‍ ഹസ്സന്റെ ഗാമ ഗ്രൂപ്പ് ഓഫ് കമ്പനീസ് അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ അടിസ്ഥാനസൗകര്യം, ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളിലായി 3000 കോടി നിക്ഷേപിക്കും. യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗാമയുടെ ഇന്ത്യന്‍ വിഭാഗമായ കൂള്‍ ഹോം ബില്‍ഡേഴ്‌സ്(കെഎച്ച്ബി) മുഖേനയായിരിക്കും നിക്ഷേപം നടത്തുക.

കൊച്ചിയെ ചുറ്റിപ്പറ്റി ടൗണ്‍ഷിപ്പുകള്‍, മാളുകള്‍, സ്‌കൂളുകള്‍, ഹോട്ടലുകള്‍, റെസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്‌മെന്റുകള്‍, വില്ലകള്‍ എന്നിങ്ങനെ പല പ്രൊജക്ടുകളും ഗ്രൂപ്പ് പരിഗണിക്കുന്നുണ്ട്. 30 ഏക്കറില്‍ വരുന്ന ടൗണ്‍ഷിപ്പ് പദ്ധതിയായിരിക്കും ഇതില്‍ ഏറ്റവും വലുത്. മിതമായ നിരക്കിലുള്ള വീടുകള്‍, ഷോപ്പിങ് മാള്‍, ഹെല്‍ത്ത്മാള്‍, ഹോട്ടല്‍ എന്നിവ ഈ പദ്ധതിയില്‍ ഉണ്ടായിരിക്കും. മുഴുവന്‍ പ്രൊജക്ടിനായി 1000 കോടി രൂപ ചെലവു വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഗാമ ഗ്രൂപ്പ് സ്ഥാപക ചെയര്‍മാനായ അബ്ദുള്‍ ലാഹിര്‍ ഹസ്സന്‍ പറഞ്ഞു.

റിയല്‍ എസ്റ്റേറ്റ്, ഐടി, അടിസ്ഥാനസൗകര്യങ്ങള്‍, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഗാമ ഗ്രൂപ്പിന് 1000 കോടിയുടെ വിറ്റുവരവ് ഉണ്ടെന്നാണ് കണക്ക്. കൊച്ചിയില്‍ കെഎച്ച്ബിയുടെ പ്ലാറ്റിനം മാള്‍, ലക്ഷ്വറി ഹോട്ടല്‍ എന്നിങ്ങനെ പല പ്രൊജക്ടുകളും നിലവില്‍ പുരോഗമിക്കുന്നുണ്ട്. ന്യുഡെല്‍ഹി ആസ്ഥാനമായ സ്റ്റാര്‍ലിസ്റ്റ് സ്യൂട്ട്‌സ് ആന്‍ഡ് ലക്ഷ്വറി റിസോര്‍ട്ടസാണ് ഈ പ്രൊജക്ടുകള്‍ കൈകാര്യം ചെയ്യുന്നത്. ലക്ഷ്വറി അപ്പാര്‍ട്ടമെന്റ് പ്രൊജക്ടുകള്‍ക്കായി ജോയിന്റ് വെഞ്ച്വര്‍ പ്രൊജക്ടിലേക്കും കെഎച്ച്ബി ചുവടുവെച്ചിരിക്കുകയാണ്.

യുഎഇയില്‍ ധാരാളം ആഗോള സ്‌കൂളുകള്‍ നടത്തുന്ന ഗാമഗ്രൂപ്പ് അവയ്ക്കു സമാനമായി കേരളത്തിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കാനും പദ്ധതിയിടുന്നുണ്ട്. കൊച്ചിയുടെ പാന്തപ്രദേശങ്ങളിലായിരിക്കും രണ്ടു വില്ല പ്രൊജക്ടുകള്‍ വവരുന്നത്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്ത് ഐടി സെസ്സും ഗ്രൂപ്പിന്റഎ പരിഗണനയിലാണ്. പ്രൊജക്ടുകള്‍ വഴി നേരിട്ടും അല്ലാതെയും 2000 പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ കഴിയുമെന്നാണ് ഗ്രൂപ്പ് പ്രതീക്ഷിക്കുന്നത്.

Comments

comments

Categories: Entrepreneurship, Slider