ഭക്ഷ്യസുരക്ഷാ നിയമം അടുത്ത വര്‍ഷം മുതല്‍ നടപ്പിലാക്കും

ഭക്ഷ്യസുരക്ഷാ നിയമം അടുത്ത വര്‍ഷം മുതല്‍ നടപ്പിലാക്കും

 

തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ നിയമം അടുത്ത വര്‍ഷം ഏപ്രില്‍ മുതല്‍ നടപ്പിലാക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍. ഇതിന്റെ മുന്നോടിയായി അടുത്ത മാസം ഒന്നു മുതല്‍ പരീക്ഷണാര്‍ത്ഥം ഇതനുസരിച്ചുള്ള റേഷന്‍ വിതരണം നടത്തുമെന്ന് ഭക്ഷ്യ മന്ത്രി പി തിലോത്തമന്റെ ഓഫീസ് അറിയിച്ചു. ആദ്യഘട്ടത്തില്‍ കൊല്ലത്തായിരിക്കും പദ്ധതി നടപ്പിലാക്കുക. റേഷന്റെ ഗുണഭോക്താക്കളുടെ പട്ടികയുടെ കരടുരൂപം ഈ മാസം 20ന് പ്രസിദ്ധപ്പെടുത്തും. ജനുവരിയോടെ ഫയല്‍ ലിസ്റ്റ് പുറത്തിറക്കും. ഫെബ്രുവരിയോടെ പുതിയ റേഷന്‍ കാര്‍ഡ് വിതരണം ചെയ്തു തുടങ്ങും. മാര്‍ച്ച് മാസത്തോടെ വിതരണം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

Comments

comments

Categories: Business & Economy, Slider