അക്ഷരം സാഹിത്യ പുരസ്‌കാരം ജോബിന്‍ എസ് കൊട്ടാരത്തിന്

അക്ഷരം സാഹിത്യ പുരസ്‌കാരം ജോബിന്‍ എസ് കൊട്ടാരത്തിന്

കൊച്ചി: നവോദയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എജുക്കേഷണല്‍ റിസര്‍ച്ച് ഏര്‍പ്പെടുത്തിയ അക്ഷരം സാഹിത്യ പുരസ്‌കാരം എഴുത്തുകാരനും പ്രഭാഷകനുമായ ജോബിന്‍ എസ് കൊട്ടാരത്തിന്. 50,000 രൂപയും പ്രശസ്തി പത്രവും ശില്‍പവും അടങ്ങുന്നതാണ് അവാര്‍ഡ്.

സമൂഹത്തെ പ്രചോദിപ്പിക്കുകയും, നേര്‍വഴിക്ക് നയിക്കാന്‍ സഹായിക്കുകയും ചെയ്ത 25 ഓളം ഗ്രന്ഥങ്ങള്‍ രചിച്ച്, പ്രചോദനാത്മക സാഹിത്യശാഖയ്ക്ക് നല്‍കിയ സമഗ്രസംഭാവനകള്‍ കണക്കിലെടുത്താണ് അവാര്‍ഡ് സമ്മാനിക്കുന്നത്. ഒക്‌റ്റോബര്‍ അവാസാന വാരം അടൂരില്‍ ചേരുന്ന പൊതുസമ്മേളനത്തില്‍ അവാര്‍ഡ് സമ്മാനിക്കും.

Comments

comments

Categories: Branding