കൂടുതല്‍ കാറ്റ് തരുന്ന ശബ്ദമില്ലാത്ത ഫാനുകളുമായി ഓറിയന്റ് ഇലക്ട്രിക്

കൂടുതല്‍ കാറ്റ് തരുന്ന ശബ്ദമില്ലാത്ത ഫാനുകളുമായി ഓറിയന്റ് ഇലക്ട്രിക്

നേരിയ ശബ്ദം പോലുമില്ലാതെ കൂടുതല്‍ കാറ്റ് തരുന്ന എയ്‌റോ ക്വയറ്റ് സീലിംഗ് ഫാനുകള്‍ അവതരിപ്പിച്ചിരിക്കുകയാണ് ഓറിയന്റ് ഇലക്ട്രിക്. കമ്പനിയുടെ ഏറ്റവും മികച്ച എയ്‌റോ ഫാന്‍ ശ്രേണിയിലെ ഏറ്റവും പുതിയ അംഗമാണ് എയ്‌റോ ക്വയറ്റ്. എന്നാല്‍ ശബ്ദമില്ലാതെ പ്രവര്‍ത്തിക്കുന്ന അതിശക്തമായ മോട്ടോറും കൂടുതല്‍ കാറ്റ് തരുന്നതുമായ എയ്‌റോ ഡയനാമിക് ഡിസൈനും എയ്‌റോ ക്വയറ്റിനെ വേറിട്ടുനിര്‍ത്തുന്നു. സികെ ബിര്‍ള ഗ്രൂപ്പിന്റെ ഭാഗമാണ് ഓറിയെന്റ് ഇലക്ട്രിക്ക്.

ഫാനില്‍ പല മാറ്റങ്ങളും ഇതുവരെ ഉണ്ടായിട്ടുണ്ടെങ്കിലും ശബ്ദരഹിതമായ ഒന്ന് ആദ്യമായാണ് എത്തുന്നത്. കാലഘട്ടത്തിനു അനുയോജ്യമായ ഫാനാണ് തങ്ങള്‍ അവതരിപ്പിക്കുന്നതെന്ന് ഓറിയന്റ് ഇലക്ട്രിക് ഫാനുകളുടെ സീനിയര്‍ വൈസ് പ്രസിഡന്റും ബിസിനസ് മേധാവിയുമായ സമീര്‍ റ്റാന്‍ഡന്‍ പറഞ്ഞു. കൊടുക്കുന്ന പണത്തിനു മൂല്യം തേടുന്നവര്‍ക്കായാണ് പുതിയ ഫാന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ശബ്ദം ഇല്ലാതെ പ്രവര്‍ത്തിക്കുക, കൂടുതല്‍ കാറ്റ് നല്‍കുക, അതിനൂതന ഡിസൈന്‍ എന്നിവയിലാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അഡ്വാന്‍സ്ഡ് എയ്‌റോ ഡൈനാമിക് രീതിയില്‍ തയാറാക്കിയ ഇതിന്റെ
ബ്ലെയ്ഡുകള്‍ നേരിയ ശബ്ദം പോലുമില്ലാതെ കാറ്റ് നല്‍കാന്‍ സഹായിക്കുന്നു.

സാങ്കേതിക വിദ്യയുടെയും രൂപ കല്‍പനയുടെയും സര്‍ഗവൈഭവത്തിന്റെയും ഒരു അപൂര്‍വ സമ്മേളനമാണ് എയ്‌റോ ക്വയറ്റ് ഫാനുകള്‍. എയ്‌റോ ശ്രേണിയിലേക്ക് ഇനിയും വൈവിധ്യങ്ങള്‍ പ്രതീക്ഷിക്കാം. രണ്ടു വര്‍ഷത്തെ ഗ്യാരണ്ടിയോടു കൂടി 4750 രൂപയ്ക്ക് ഈ പുതിയ മോഡല്‍ കേരളത്തില്‍ ലഭ്യമാകും. 1200എംഎം വീശിയടിക്കുന്ന എയ്‌റോക്വയറ്റിന്റെ ബ്ലെയ്ഡുകള്‍ തുരുമ്പു പിടിക്കാത്തവയാണ്. ഗുണമേന്മയുള്ള ചില്ലുകണങ്ങള്‍ കൊണ്ട് തയാറാക്കിയ എബിഎസ് ബ്ലെയ്ഡുകള്‍ക്ക് ശക്തി നല്‍കുന്നു. ഡബിള്‍ ബോള്‍ ബെയറിങ്ങോടു കൂടിയ അതിശക്തമായ 18 പോള്‍ മോട്ടോര്‍ ശാന്തവും നിശബ്ദവുമായ പ്രകടനത്തിന് സഹായിക്കുന്നു. ഹൈ ഗ്ലോസ്
പ്രീമിയം പിയു ഫിനിഷില്‍ തീര്‍ത്ത ഇതിന്റെ രൂപഭംഗി വളരെ ആകര്‍ഷകമാണ്.

Comments

comments

Categories: Branding