ശിശു പരിപാലനം: ലോക ബാങ്ക് ബംഗ്ലാദേശിന് ഒരു ബില്യണ്‍ ഡോളര്‍ കൂടി നല്‍കും

ശിശു പരിപാലനം:  ലോക ബാങ്ക് ബംഗ്ലാദേശിന് ഒരു ബില്യണ്‍ ഡോളര്‍ കൂടി നല്‍കും

 

ധാക്ക : ശിശുപരിപാലന നടപടികള്‍ക്കായി ബംഗ്ലാദേശിന് ഒരു ബില്യണ്‍ യുഎസ് ഡോളര്‍ സാമ്പത്തിക സഹായം കൂടി അനുവദിക്കുന്നതായി ലോക ബാങ്ക് പ്രസിഡന്റ് ജിം യോങ് കിം പ്രഖ്യാപിച്ചു. അടുത്ത രണ്ട് വര്‍ഷത്തേക്ക് കുട്ടികളിലെ പോഷകാഹാരക്കുറവും മുരടിപ്പും തടയുന്നതിനാണ് സഹായം അനുവദിക്കുന്നത്.
ബംഗ്ലാദേശ് ധനകാര്യ മന്ത്രി എഎംഎ മുഹിതുമായി കൂടിക്കാഴ്ച്ച നടത്തിയശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു ജിം യോങ്ങ് കിം.

ദാരിദ്ര്യ നിര്‍മാര്‍ജ്ജന പ്രവര്‍ത്തനങ്ങളിലെ ബംഗ്ലാദേശിന്റെ മികവിനെ ലോക ബാങ്ക് പ്രസിഡന്റ് അഭിനന്ദിക്കുകയും ചെയ്തു. അടുത്ത രണ്ട് വര്‍ഷത്തേക്ക് ഇന്റര്‍നാഷണല്‍ ഡെവലപ്‌മെന്റ് അസോസിയേഷനും (ഐഡിഎ) ബംഗ്ലാദേശിന് പരമാവധി സഹായം നല്‍കുമെന്ന് ജിം പറഞ്ഞു. ലോക ബാങ്കിന്റെ നിര്‍ദേശപ്രകാരം ഇന്റര്‍നാഷണല്‍ ഡെവലപ്‌മെന്റ് അസോസിയേഷന്‍ വിവിധ രാജ്യങ്ങള്‍ക്ക് പുതുതായി 72 ബില്യണ്‍ ഡോളറിന്റെ വായ്പ അനുവദിച്ചുവെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഐഡിഎ ബംഗ്ലാദേശിന് 1.7 ബില്യണ്‍ ഡോളര്‍ അനുവദിച്ചിരുന്നു.

Comments

comments

Categories: Business & Economy