യുഎസിനെതിരെ ആണവായുധം പ്രയോഗിക്കാന്‍ മടിക്കില്ല : ഉത്തര കൊറിയ

യുഎസിനെതിരെ ആണവായുധം പ്രയോഗിക്കാന്‍ മടിക്കില്ല : ഉത്തര കൊറിയ

പ്യോങ്‌യാങ്: തങ്ങള്‍ക്ക് ഭീഷണിയാണെന്ന് തോന്നിയാല്‍ അമേരിക്കക്കെതിരെ ആണവായുധം പ്രയോഗിക്കാന്‍ മടിക്കില്ലെന്ന് ഉത്തര കൊറിയ. ആണവ പരീക്ഷണങ്ങളും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണങ്ങളും തുടരുമെന്നും ഉത്തര കൊറിയന്‍ വക്താവ് ലീ യോങ്ങ് പില്‍ പറഞ്ഞു. എന്‍ബിസി ന്യൂസിന് അനുവദിച്ച അഭിമുഖത്തിലാണ് ലീ യോങ്ങ് പില്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

ഠഞങ്ങളുടെ നേതാവ് കിം ജോങ്ങ് ഉന്നിനെ ലക്ഷ്യം വെച്ചാല്‍ അമേരിക്ക അനുഭവിക്കും. അമേരിക്കയില്‍നിന്ന് ആണവായുധ ഭീഷണിയുണ്ടായാല്‍ ആദ്യം ഞങ്ങളാവും അവര്‍ക്കെതിരെ ആണവായുധം പ്രയോഗിക്കുക. അതിനുള്ള സാങ്കേതികവിദ്യ തങ്ങള്‍ക്കുണ്ട,്’ ലീ യോങ്ങ് പില്‍ ഭീഷണി പുറപ്പെടുവിച്ചു. കഴിഞ്ഞ മാസം ഉത്തര കൊറിയ അഞ്ചാം തവണയും അണവ പരീക്ഷണം നടത്തിയിരുന്നു. അത് ഇനിയും തുടരുമെന്നും ഇദ്ദേഹം പറഞ്ഞു.

Comments

comments

Categories: Slider, Top Stories