എം&എം ഫ്രാഞ്ചൈസി ബിസിനസ് ഫസ്റ്റ്‌ക്രൈയ്ക്ക് വില്‍ക്കുന്നു

എം&എം ഫ്രാഞ്ചൈസി ബിസിനസ് ഫസ്റ്റ്‌ക്രൈയ്ക്ക് വില്‍ക്കുന്നു

മുംബൈ: മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ(എം&എം) ഫാഞ്ചൈസി ബിസിനസ് 362.1 കോടിക്ക് ഫസ്റ്റ്‌ക്രൈയ്ക്ക് വില്‍ക്കുന്നതായി കമ്പനി അറിയിച്ചു. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ സഹസ്ഥാപനമായ മഹീന്ദ്ര റീട്ടെയല്‍ പ്രൈവറ്റ് ലിമിറ്റഡ്(എംആര്‍പിഎല്‍), ഫസ്റ്റ്‌ക്രൈയുടെ മാതൃ കമ്പനിയായ ബ്രെയിന്‍ബീസ് സൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, ഫസ്റ്റക്രൈ സ്ഥാപകന്‍ എന്നിവര്‍ തമ്മിലുള്ള എംആര്‍പിഎല്ലിന്റെ ഫ്രാഞ്ചൈസി വിഭാഗമായ ബേബിഒയേയെ കൈമാറുന്നത് സംബന്ധിച്ച കരാര്‍ പ്രാബല്യത്തില്‍വരുന്നത്. തന്ത്രപ്രധാനമായ ഈ നീക്കത്തിന് ഇരു കമ്പനികളുടെയും ഡയറക്ടര്‍ ബോര്‍ഡ് അംഗീകാരം നല്‍കി കഴിഞ്ഞു. ലയനത്തിനുശേഷമുള്ള ഇവരുടെ സംയുക്ത സംരംഭം ഫസ്റ്റ്‌ക്രൈ.കോം-എ ഫസ്റ്റ്‌ക്രൈ മഹീന്ദ്ര വെഞ്ച്വര്‍ എന്ന ബ്രാന്‍ഡിലായിരിക്കും ബിസിനസ് നടത്തുക.

നവജാത ശിശുക്കളെയും കുട്ടികളെയും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒമ്‌നി ചാനല്‍ കമ്പനിയായ ബേബിഒയേ നിലവിലെ നിക്ഷേപകരില്‍ നിന്നും, മഹീന്ദ്ര ഗ്രൂപ്പ്, പിഇ ഫണ്ട് അഡ്വേക്യു, ക്രിസ് ഗോപാലകൃഷ്ണന്‍ എന്നിവരില്‍ നിന്നും 34 ദശലക്ഷം ഡോളറിന്റെ നിക്ഷേപം സമാഹരിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് രാജ്യത്തെ 120 ലധികം സ്റ്റോറുകളുള്ള ബേബിഒയേ ഡോട്ട് കോമിനെ എംആര്‍പിഎല്‍ സ്വന്തമാക്കുന്നത്.

354.5 കോടി രൂപയ്ക്ക് പകരമായി ഫസ്റ്റ് ക്രൈയുടെ ഓഹരികള്‍ നല്‍കും. ശേഷിച്ച 7.5 കോടി രൂപ പണമായാണ് നല്‍കുക. ഏറ്റെടുക്കലിന് പുറമെ, മഹീന്ദ്ര ഗ്രൂപ്പില്‍ നിന്നുള്‍പ്പടെ മൂലധന സമാഹരണവും ഫസ്റ്റ് ക്രൈ നടത്തി. 226 കോടി രൂപയാണ് ഇത്തവണ സ്വരൂപിച്ചിരിക്കുന്നത്.

സുപം മഹേശ്വരി എന്ന സംരംഭകന്റെ നേതൃത്വത്തില്‍ 2010 ലാണ് ഫസ്റ്റ് ക്രൈ ആരംഭിക്കുന്നത്. ഓണ്‍ലൈന്‍ ഷോപ്പിംഗിനു പുറമെ എക്‌സ്‌ക്ലൂസീവ് സ്റ്റോറുകളുമുണ്ട്. അമിതാഭ് ബച്ചനാണ് ഫസ്റ്റ് ക്രൈയുടെ ബ്രാന്‍ഡ് അംബാസിഡര്‍.

Comments

comments

Categories: Branding