മെഡിക്കല്‍ ടെക്‌നോളജി വില്‍പ്പന കുറയുന്നു

മെഡിക്കല്‍ ടെക്‌നോളജി വില്‍പ്പന കുറയുന്നു

മിനിയപോളിസ്: അഞ്ചു വര്‍ഷത്തിനുള്ളില്‍ മെഡിക്കല്‍ ടെക്‌നോളജി വില്‍പ്പനകുറഞ്ഞ് 500 ബില്ല്യണ്‍ ഡോളറാകുമെന്ന് റിപ്പോര്‍ട്ട്. 2022 ആകുന്നതോടെ ആഗോള മെഡിക്കല്‍ ഉപകരണങ്ങളുടെയും സാങ്കേതികവിദ്യയുടെയും വളര്‍ച്ച അഞ്ചു ശതമാനമായിരിക്കുമെന്നാണ് വിപണി ഗവേഷണ സ്ഥാപനമായ ഇവാലുവേറ്റിന്റെ പുതിയ റിപ്പോര്‍ട്ട്. ഈ ആഴ്ച്ച മിനിയപോളിസില്‍ നടന്ന അഡ്വാന്‍സ് മെഡിക്കല്‍ ടെക്‌നോളജി അസോസിയേഷന്റെ വാര്‍ഷിക മെഡ്‌ടെക് യോഗത്തിലാണ് റിപ്പോര്‍ട്ട് അവതരിപ്പിച്ചത്.

ചൈനയിലെ വിവിധ സാമ്പത്തിക പ്രശ്‌നങ്ങള്‍, യുറോപ്യന്‍ യൂണിയനിലെ ബ്രിക്‌സിറ്റ് അടക്കമുള്ള സാമ്പത്തിക വെല്ലുവിളികള്‍, ഡോയ്‌ചെ ബാങ്കിലെ പ്രശ്‌നങ്ങള്‍ എന്നിവ മെഡിക്കല്‍ ഉപകരണങ്ങളുടെ വില്‍പ്പനയെ സാരമായി ബാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. അടുത്ത വര്‍ഷങ്ങളില്‍ വലിയ മെഡിക്കല്‍ ഉപകരണ നിര്‍മാതാക്കളുടെ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയില്‍ വലിയ കുറവ് രേഖപ്പെടുത്തിയതായും റിപ്പോര്‍ട്ട് പറയുന്നു. 2014 മുതല്‍ 2015 വരെയുള്ള കാലയളവില്‍ ഈ രംഗത്തെ 20 വലിയ കമ്പനികളില്‍ 12 എണ്ണവും നെഗറ്റീവ് വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.

Comments

comments

Categories: Tech