രാജ്യത്തെ ആദ്യ സര്‍ക്യൂട്ട് ഇലക്ട്രിക് ബസ് പുറത്തിറക്കി

രാജ്യത്തെ ആദ്യ സര്‍ക്യൂട്ട് ഇലക്ട്രിക് ബസ് പുറത്തിറക്കി

 

കൊച്ചി: ഹിന്ദുജ ഗ്രൂപ്പിന്റെ പതാക വാഹക കമ്പനിയായ അശോക് ലേലാന്‍ഡ് രാജ്യത്തെ ആദ്യത്തെ സര്‍ക്യൂട്ട് ഇലക്ട്രിക് ബസ് രൂപകല്‍പ്പന ചെയ്തു പുറത്തിറക്കി.
ഇന്ത്യന്‍ റോഡുകള്‍ക്കും ഇന്ത്യയിലെ ലോഡ് കണ്ടീഷനും അനുസൃതമായാണ് ഈ സമ്പൂര്‍ണ ഇന്ത്യന്‍ ഇലക്ട്രിക് ബസ് നിര്‍മിച്ചിട്ടുള്ളത്. ഒട്ടും മലിനീകരണമുണ്ടാക്കാത്ത ഈ വാഹനം വിവിധ പ്ലാറ്റ്‌ഫോമുകളില്‍ ലഭ്യമാണ്. തമിഴ്‌നാട് വ്യവസായ, വാണിജ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അംബുജ് ശര്‍മ വാഹനം പുറത്തിറക്കി.

പൊതുഗതാഗത രംഗത്ത് സുപ്രധാന ചുവടു വയ്പാണ് അശോക് ലേലാന്‍ഡിന്റെ സമ്പൂര്‍ണ ഇലക്ട്രിക് ബസ്. ഇന്ത്യയുടെ എട്ടു ലക്ഷം കോടി രൂപയുടെ ഇന്ധന ഇറക്കുമതി ബില്‍ കുറച്ചു കൊണ്ടു വരുവാനുള്ള ഗവണ്‍മെന്റിന്റെ ശ്രമത്തിനുള്ള ശക്തമായ പിന്തുണയാണെന്നു മാത്രമല്ല, ഭാവി തലമുറയ്ക്കുള്ള നല്ലൊരു സമ്മാനവും കൂടിയാണിതെന്ന് അംബുജ് ശര്‍മ പറഞ്ഞു. നഗരങ്ങളിലെ പരിസ്ഥിതി മെച്ചപ്പെടുത്താനുള്ള ഉല്‍പ്പന്നമാണിത്. സര്‍ക്യൂട്ട് ശ്രേണിയിലുള്ള ആദ്യത്തെ വാഹനം ലക്ഷ്യമിട്ടിരുന്നതിന് മുമ്പേ ലഭ്യമാക്കുവാന്‍ സാധിച്ചിരിക്കുകയാണെന്ന് അശോക് ലേലാന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ വിനോദ് കെ ദസരി പറഞ്ഞു.

Comments

comments

Categories: Auto, Slider