യുദ്ധത്തില്‍ പരിക്കേറ്റവരെ സഹായിക്കാന്‍ സൈന്യം ക്ഷേമനിധി രൂപീകരിച്ചു

യുദ്ധത്തില്‍ പരിക്കേറ്റവരെ  സഹായിക്കാന്‍  സൈന്യം ക്ഷേമനിധി  രൂപീകരിച്ചു

ന്യൂഡെല്‍ഹി: യുദ്ധത്തില്‍ പരിക്കേറ്റ സൈനികര്‍ക്കും മരണമടഞ്ഞ സൈനികരുടെ ആശ്രിതര്‍ക്കുമായി ഇന്ത്യന്‍ ആര്‍മി ക്ഷേമനിധി രൂപീകരിച്ചു. സാമ്പത്തിക സഹായം ചെയ്യാന്‍ ആഗ്രഹിക്കുന്ന മനുഷ്യാവകാശ സംഘടനകള്‍ക്കും വ്യക്തികള്‍ക്കും ക്ഷേമനിധിയില്‍ നിക്ഷേപിക്കാം.

യുദ്ധത്തില്‍ മരണമടഞ്ഞവരുടെ ആശ്രിതര്‍ക്കും കുട്ടികള്‍ക്കും വേണ്ടി ഇപ്പോള്‍ നിലവിലുള്ള ക്ഷേമനിധികള്‍ കൂടാതെയാണ് ‘ആര്‍മി വെല്‍ഫയര്‍ ഫണ്ട് ബാറ്റില്‍ കാഷ്വാലിറ്റീസ്’ എന്ന പേരില്‍ പുതിയ ക്ഷേമനിധി സൈന്യം ആവിഷ്‌കരിച്ചിരിക്കുന്നത്. മരണമടഞ്ഞ ജവാന്‍മാരുടെ കുടുംബങ്ങളുടെ ക്ഷേമത്തിനായും ഫണ്ട് വിനിയോഗിക്കും. സാമ്പത്തിക സഹായം നല്‍കാന്‍ താത്പര്യമുള്ള സംഘടനകള്‍ക്കും വ്യക്തികള്‍ക്കും ആര്‍മി വെല്‍ഫയര്‍ ഫണ്ട് ബാറ്റില്‍ കാഷ്വാലിറ്റീസിന്റെ എക്കൗണ്ടിലേക്ക് നേരിട്ട് പണം നിക്ഷേപിക്കാന്‍ സാധിക്കും. ഫണ്ടിലേക്ക് നല്‍കുന്ന സംഭാവനകളെ നികുതിയുടെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുമുണ്ട്.

Comments

comments

Categories: Slider, Top Stories