വൈറസുകളെ കൊണ്ടുവരുന്നതില്‍ മുന്നില്‍ കാവ്യയും ജയസൂര്യയും

വൈറസുകളെ കൊണ്ടുവരുന്നതില്‍ മുന്നില്‍ കാവ്യയും ജയസൂര്യയും

സിനിമയിലെ ഇഷ്ട താരങ്ങളുടെ പേരുകള്‍ ഇന്റര്‍നെറ്റില്‍ തിരയുമ്പോഴാണ് ഓണ്‍ലൈന്‍ വൈറസുകള്‍ കംപ്യൂട്ടര്‍ സിസ്റ്റങ്ങളെ ഏറ്റവുമധികം ബാധിക്കുന്നതെന്ന് റിപ്പോര്‍ട്ട്. പ്രമുഖ ഇന്റര്‍നെറ്റ് സുരക്ഷാ സേവന ദാതാക്കളായ മക്അഫീയുടെ സര്‍വെയാണ് ഇക്കാര്യം പുറത്തുവിട്ടത്. മക്അഫീയുടെ സര്‍വെ റിപ്പോര്‍ട്ട് സെര്‍ച്ചിംഗിലെ അപകടത്തിന്റെ അടിസ്ഥാനത്തില്‍ തരംതിരിച്ചിട്ടുണ്ട്. പാസ്‌വേഡ് അടക്കമുള്ള രഹസ്യവിവരങ്ങള്‍ ചോര്‍ത്താന്‍ കഴിയുന്ന ഭീകര വൈറസുകളാണ് സെലിബ്രിറ്റി കീവേഡുകളിലൂടെ വ്യാപിക്കുന്നതെന്നാണ് മക്അഫീ മുന്നറിയിപ്പ് നല്‍കുന്നത്.

മലയാള സിനിമാലേകത്തെ താരങ്ങളില്‍ മാല്‍വെയര്‍ ലിസ്റ്റില്‍ ഏറ്റവും അപകട സാധ്യത കാവ്യ മാധവനെ തിരയുമ്പോഴാണെന്ന് സര്‍വ്വെ പറയുന്നു. കാവ്യ മാധവന്‍ എന്ന കീവേഡ് നല്‍കിയാല്‍ 11 ശതമാനം വൈറസ് ആക്രമണ സാധ്യതയാണുള്ളത്. തൊട്ടുപിന്നില്‍ ജയസൂര്യയാണുള്ളത് 10.33 ശതമാനം. നിവിന്‍ പോളി (9.33), മഞ്ജു വാര്യര്‍ (8.33), പാര്‍വതി (8.17), നയന്‍ താര(8.17), നമിത പ്രമോദ് (7.67), മമ്മൂട്ടി(7.5), പൃഥ്വിരാജ ്(7.33), റിമ കല്ലിങ്ങല്‍(7.17), സായ് പല്ലവി(7.00), ഇഷ തല്‍വാര്‍(7.00) എന്നിങ്ങനെയാണ് മക്അഫീയുടെ സര്‍വ്വെ പ്രകാരം വൈറസ് ആക്രമണ സാധ്യത. തമിഴകത്തെ താരങ്ങളില്‍ നിക്കി ഗല്‍റാണിയാണ് ഇന്റര്‍നെറ്റ് സെര്‍ച്ചില്‍ ഏറ്റവും ഭീഷണി ഉയര്‍ത്തുന്നത്. രണ്ടാം സ്ഥാനത്ത് അമല പോളാണ്. അജിത്, നയന്‍ താര എന്നീ കീ വേര്‍ഡുകളും അപകട സാധ്യതയില്‍ മുന്നിലാണ്.

ബോളിവുഡ് താരങ്ങളില്‍ സോണാക്ഷി സിന്‍ഹ, പ്രിയങ്ക ചോപ്ര, ശ്രദ്ധ കപൂര്‍ എന്നിവരാണ് മുന്‍നിരയിലുള്ളത്. സോണാക്ഷി സിന്‍ഹയെ തിരഞ്ഞാല്‍ 21 ശതമാനമാണ് വൈറസ് ആക്രമണ സാധ്യത. വൈറസുകളും മാല്‍വെയറുകളും സംബന്ധിച്ച മക് അഫീയുടെ പത്താമത് സര്‍വെ റിപ്പോര്‍ട്ടാണിത്.

Comments

comments

Categories: Tech