ഐടി തലമുറമാറ്റം പുതിയ സാധ്യതകള്‍ തുറന്നുതരുന്നു: ടിസിഎസ് സിഇഒ

ഐടി  തലമുറമാറ്റം പുതിയ സാധ്യതകള്‍ തുറന്നുതരുന്നു: ടിസിഎസ് സിഇഒ

 

ന്യൂഡെല്‍ഹി: തലമുറ മാറ്റം പുതിയ സാധ്യതകളാണ് തുറന്നുതരുന്നതെന്ന് ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസര്‍ എന്‍ ചന്ദ്രശേഖരന്‍. രാജ്യത്തെ ഏറ്റവും വലിയ ഐടി കമ്പനിയായ ടിസിഎസ് അതിന്റെ രണ്ടാം പാദഫലം പുറത്തുവിട്ടതിന്റെ പശ്ചാത്തലത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു ദശാബ്ദത്തിനിടെ ടിസിഎസിന്റെ വരുമാനത്തില്‍ ഏറ്റവും കുറവ് രേഖപ്പെടുത്തിയത് ഇത്തവണയാണ്.

ഇത് ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്റെ കാലമാണെന്നും സാങ്കേതികവിദ്യയുടെ മേഖല ഒരിക്കലും പിന്നോട്ട് പോകില്ലെന്നും എന്‍ ചന്ദ്രശേഖരന്‍ പറഞ്ഞു. ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്റെ കാലത്ത് ടെക്‌നോളജിക്കായി കമ്പനികള്‍ക്ക് പൈസ ചെലവഴിക്കാതെ തരമില്ല. ഈ രംഗത്തെ ഡിമാന്‍ഡിനനുസരിച്ച് സജ്ജരാവുക എന്നതാണ് അഭികാമ്യമായിട്ടുള്ളത്. തങ്ങളുടെ ഉപയോക്താക്കളുമായി മികച്ച ബന്ധമാണ് ടിസിഎസ് പുലര്‍ത്തുന്നതെന്നും സിഇഒ വ്യക്തമാക്കി.

പുതിയ ഐപികള്‍ വാങ്ങണമെന്നുണ്ടെങ്കില്‍ ഭാവിയില്‍ അത് വാങ്ങിയിരിക്കും. എന്നാല്‍ ടിസിഎസ് ഒരു സൊലൂഷന്‍സ് കമ്പനിയാണെന്നും സോഫ്റ്റ്‌വെയറുകള്‍ തയാറാക്കുകയാണ് ചെയ്യുന്നതെന്നും എന്‍ ചന്ദ്രശേഖരന്‍ വ്യക്തമാക്കി.

Comments

comments

Categories: Branding