ഇന്ത്യ ലോകത്തിലെ പുതിയ നിക്ഷേപക കേന്ദ്രമായി മാറുന്നു: വെങ്കയ്യ നായിഡു

ഇന്ത്യ ലോകത്തിലെ പുതിയ നിക്ഷേപക കേന്ദ്രമായി മാറുന്നു: വെങ്കയ്യ നായിഡു

 

ന്യൂഡെല്‍ഹി: സര്‍ക്കാരിന്റെ നിക്ഷേപകസൗഹൃദ അന്തരീഷം ഒരുക്കാനുള്ള ശ്രമങ്ങളുടെ ഫലമായി ഇന്ത്യ ലോകത്തിലെ പുതിയ നിക്ഷേപക കേന്ദ്രമായി മാറികൊണ്ടിരിക്കുകയാണെന്ന് കേന്ദ്ര നഗരവികസനമന്ത്രി എം വെങ്കയ്യ നായിഡു. സാമ്പത്തിക രംഗത്തെ വളര്‍ച്ച, നൈപുണ്യമുള്ള ജീവനക്കാരുടെ ലഭ്യത, മികച്ച വായ്പാ നിരക്ക് എന്നിവയും നിക്ഷേപം ആകര്‍ഷിക്കുന്നതിന് രാജ്യത്തെ സഹായിച്ചതായി അദ്ദേഹം പറഞ്ഞു. 20-20 നിക്ഷേപക അസോസിയേഷന്‍ പ്രതിനിധികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

നഗര വിഭാഗത്തിലുള്‍പ്പടെ രാജ്യത്തെ വിവിധ മേഖലകളില്‍ ധാരാളം അവസരങ്ങളുണ്ട്. സ്മാര്‍ട്ട് സിറ്റി പദ്ധതിക്കായി നടത്തിയ നിക്ഷേപങ്ങളുടെ പേരില്‍ ഭാവിയില്‍ പശ്ചാത്തപിക്കേണ്ടി വരില്ലെന്ന് വ്യക്തമാക്കിയ വെങ്കയ്യ നായിഡു നിക്ഷേപകരോട് ഈ പദ്ധതിയില്‍ നിക്ഷേപം നടത്താനും സര്‍ക്കാരിനെ പിന്തുണയ്ക്കാനും അഭ്യര്‍ത്ഥിച്ചു.

നഗരങ്ങളിലെ അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനായി സ്മാര്‍ട്ട് സിറ്റി മിഷന്‍, അടല്‍ മിഷന്‍ ഫോര്‍ റെജുവെനേഷന്‍ ആന്‍ഡ് അര്‍ബന്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍, സ്വച്ഛ് ഭാരത് മിഷന്‍ എന്നീ പദ്ധതികള്‍ വഴി 2018-19 വരെ കേന്ദ്രസര്‍ക്കാര്‍ 1.13 ലക്ഷം കോടി രൂപ ചെലവഴിക്കുമെന്ന് അദ്ദേഹം അറിയിച്ചു. രാജ്യത്ത് വിദേശ നിക്ഷേപം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി എഫ്ഡിഐ(നേരിട്ടുള്ള വിദേശ നിക്ഷേപം) ചട്ടങ്ങളില്‍ സര്‍ക്കാര്‍ ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്.

Comments

comments

Categories: Business & Economy