യുപിയില്‍ 26 മണിക്കൂറില്‍ മരിക്കുന്നത് ഒരു തടവുകാരന്‍

യുപിയില്‍ 26 മണിക്കൂറില്‍ മരിക്കുന്നത് ഒരു തടവുകാരന്‍

ആഗ്ര: ഉത്തര്‍ പ്രദേശിലെ തടവറകളില്‍ ഓരോ 26 മണിക്കൂറിനും ശരാശരി ഒരു തടവുകാരന്‍ മരിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. 2010 മുതലുള്ള ആറുവര്‍ഷത്തിനിടെ 2062 തടവുകാരാണ് ഇത്തരത്തില്‍ മരണപ്പെട്ടത്. ഇവയില്‍ പകുതിയോളം വിചാരണ തടവുകാരാണെന്നതാണ് ഗൗരവം വര്‍ധിപ്പിക്കുന്നത്. 60ല്‍ താഴെയാണ് മരിച്ചവരില്‍ ഭൂരിഭാഗം പേരുടെയും പ്രായം. ഇതില്‍ പലതും കൊലപാതകങ്ങളാണെന്ന ആരോപണമുയര്‍ന്നിട്ടുള്ളവയാണ്. മനുഷ്യാവകാശ പ്രവര്‍ത്തകനായി നരേസ് പരാസിനാണ് വിവരാവകാശ നിയമപ്രകാരം ഈ കണക്കുകള്‍ ലഭിച്ചത്.

2010 മുതല്‍ 2015 വരെ 44ഓളം തടവുകാര്‍ ആത്മഹത്യ ചെയ്തതായി സര്‍ക്കാര്‍ രേഖകള്‍ പറയുന്നു. 24 പേര്‍ പൊലീസ് കസ്റ്റഡിയിലിരിക്കെ മരണപ്പെട്ടു. പ്രായാധിക്യവും രോഗങ്ങളുമാണ് തടവുകാരുടെ മരണത്തിനിടയാക്കുന്നതെന്നും അസ്വാഭാവികമായി ഒന്നുമില്ലെന്നുമാണ് ഇന്‍സ്‌പെക്റ്റര്‍ ജനറല്‍ ജി എല്‍ മീണ വാദിക്കുന്നത്. ജയിലില്‍ തടവുകാര്‍ക്ക് മാനുഷിക പരിഗണനകളും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ എടുത്തുവരികയാണന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ഇക്കാര്യത്തില്‍ ഇടപെടല്‍ ആവശ്യപ്പെട്ടുകൊണ്ട് ദേശീയ മനുഷ്യാവകാശ കമ്മിഷനെയും യുപി ഗവര്‍ണറെയും പ്രധാനമന്ത്രിയുടെ ഓഫിസിനെയും സമീപിച്ചിരിക്കുകയാണ് നരേസ് പരാസ്.

Comments

comments

Categories: Slider, Top Stories