പാകിസ്ഥാനില്‍ ബസ് കൂട്ടിയിടിച്ച് 24 പേര്‍ കൊല്ലപ്പെട്ടു

പാകിസ്ഥാനില്‍ ബസ് കൂട്ടിയിടിച്ച് 24 പേര്‍ കൊല്ലപ്പെട്ടു

മുള്‍ട്ടാന്‍(പാകിസ്ഥാന്‍): സെന്‍ട്രല്‍ പാകിസ്ഥാനില്‍ തിങ്കളാഴ്ച രണ്ട് ബസുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 24 പേര്‍ കൊല്ലപ്പെട്ടു. 69 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ട്.

റഹിം യാര്‍ഖാന്‍ ജില്ലയിലെ ഖാന്‍പൂര് നഗരത്തില്‍ അപകടകരമായ വളവില്‍ വച്ചാണ് ദുരന്തം സംഭവിച്ചതെന്ന് പൊലീസ് പറഞ്ഞു. അപകടത്തില്‍പ്പെട്ടവരില്‍ ഭൂരിഭാഗവും കുട്ടികളും സ്‌കൂള്‍ വിദ്യാര്‍ഥികളും സ്ത്രീകളുമാണെന്നു പൊലീസ് പറഞ്ഞു. അപകടത്തെത്തുടര്‍ന്ന് ബസ് വെട്ടിപ്പൊളിച്ചതിനു ശേഷമാണ് യാത്രക്കാരെ പുറത്തെത്തിച്ചത്.
അപകടത്തില്‍പ്പെട്ടവരെ സമീപമുള്ള ആശുപത്രിയിലെത്തിച്ച് വിദഗ്ധ ചികിത്സ നല്‍കി. ചിലരുടെ നില ഗുരുതരമായി തുടരുകയാണ്.

Comments

comments

Categories: World

Related Articles