വിഷ്വല്‍ ഐക്യുവും ഫേസ്ബുക്കിന്റെ അറ്റ്‌ലസും പങ്കാളികളായി

വിഷ്വല്‍ ഐക്യുവും ഫേസ്ബുക്കിന്റെ അറ്റ്‌ലസും പങ്കാളികളായി

കൊച്ചി: പ്രമുഖ ക്രോസ് ചാനല്‍ മാര്‍ക്കറ്റിംഗ് ആട്രിബ്യൂഷന്‍ സോഫ്റ്റ്‌വെയര്‍ ദാതാവായ വിഷ്വല്‍ ഐക്യു ഫേസ്ബുക്കിന്റെ കീഴിലുള്ള അറ്റ്‌ലസിന്റെ പങ്കാളികളായി. ഡെസ്‌ക്ടോപ്, സ്മാര്‍ട്ട്‌ഫോണ്‍, ടാബ്‌ലറ്റ് എന്നിങ്ങനെ വിവിധ ഉപകരണങ്ങളില്‍ പരസ്യം ചെയ്യുന്നവര്‍ക്ക് വിപണനത്തിന് വിഷ്വല്‍ ഐക്യു സഹായിക്കും.

ഫേസ്ബുക്കിന്റെ അറ്റലസ് ആഡ് സര്‍വറില്‍ നിന്നും ആളുകളെ അടിസ്ഥാനമാക്കിയുള്ള വിവരങ്ങളാണ് ലഭ്യമാക്കുന്നത്. വിവിധ ഉപകരണങ്ങളില്‍, ബ്രൗസറുകളെ അടിസ്ഥാനമാക്കിയും മൊബീല്‍ ആപ്ലിക്കേഷനുകളെ അടിസ്ഥാനമാക്കിയും ആളുകളില്‍ നിന്നും ശേഖരിക്കുന്ന വിവരങ്ങളുടെ വിശകലനത്തിലൂടെ പരസ്യങ്ങള്‍ക്കു വേണ്ടി മുടക്കുന്ന പണം എങ്ങനെ ഉപയോഗപ്രദമാകുന്നുവെന്നത് വിഷ്വല്‍ ഐക്യു കണ്ടെത്തും. ഓരോ മാസവും 1.71 ബില്യണ്‍ ആളുകളാണ് പേസ്ബുക് ഉപയോഗിക്കുന്നത്. ഇവരില്‍ മിക്കവരും ഒന്നിലധികം ഉപകരണങ്ങളും ബ്രൗസറുകളും ഇതിനായി ഉപയോഗപ്പെടുത്തുന്നു.

വിഷ്വല്‍ ഐക്യുവിന്റെ ഇന്റലിജന്‍സ് സ്യൂട്ടിലെ ആധുനിക ആട്രിബ്യൂഷന്‍ രീതി ഉപയോഗപ്പെടുത്തി അറ്റ്‌ലസില്‍ നിന്നും ആളുകളെ അടിസ്ഥാനമാക്കിയുള്ള വിവരങ്ങളാണ് ലഭ്യമാക്കുക. ഡിജിറ്റല്‍ മീഡിയയിലെ പരസ്യങ്ങള്‍ എത്രമാത്രം ഫലപ്രദമാകുന്നുവെന്നതും അവയുടെ പ്രകടനം വിവിധ ചാനലുകളില്‍ എങ്ങനെയാണെന്നതും ഇതുവഴി കൃത്യമായി കണ്ടെത്താം.

ഈ പങ്കാളിത്തത്തിലൂടെ ഫേസ്ബുക്കിന്റെ അറ്റ്‌ലസ് ആഡ് സര്‍വര്‍ ഉപയോഗിക്കാത്ത പരസ്യദാതാക്കള്‍ക്കും പിന്തുണ നല്‍കാന്‍ സാധിക്കും. വിവിധ ഉപകരണങ്ങളില്‍ നടത്തുന്ന പ്രചാരണങ്ങളും അവയുടെ മെച്ചവും തിരിച്ചറിയാന്‍ പുതിയ പങ്കാളിത്തത്തിലൂടെ കഴിയുമെന്ന് വിഷ്വല്‍ ഐക്യുവിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും സഹസ്ഥാപകനുമായ മനു മത്യു പറഞ്ഞു.

Comments

comments

Categories: Branding