‘വീരം’: മലയാളത്തിലെ ഏറ്റവും ചിലവേറിയ സിനിമ എത്തുന്നു

‘വീരം’: മലയാളത്തിലെ ഏറ്റവും ചിലവേറിയ സിനിമ എത്തുന്നു

സംവിധായകന്‍ ജയരാജിന്റെ നവരസങ്ങളുടെ പരമ്പരയിലെ അഞ്ചാമത്തെ ചിത്രം പ്രദര്‍ശനത്തിന് തയാറെടുക്കുന്നു. വീരം എന്ന സിനിമയില്‍ ബോളിവുഡ് താരം കുനാല്‍ കപൂര്‍ നായകനാകുന്നു. കുനാലിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. മലയാള സിനിമാ ചരിത്രത്തില്‍ ഏറ്റവും ചെലവേറിയ ചിത്രമായിരിക്കും വീരം. മുപ്പത്തിയഞ്ച് കോടി രൂപയാണ് ചിത്രത്തിന്റെ മുതല്‍മുടക്ക്.

വില്യം ഷേക്‌സപിയറിന്റെ വിഖ്യാത ദുരന്തനാടകമായ മാക്ബത്തിനെയാണ് വീരത്തിലൂടെ ആവിഷ്‌കരിക്കുന്നത്. ചന്തു എന്ന മുഖ്യ കഥാപാത്രത്തെയാണ് കുനാല്‍ അവതരിപ്പിക്കുന്നത്. ഹിന്ദി, ഇംഗ്ലീഷ്, എന്നീ ഭാഷകളിലും തയാറാക്കുന്ന വീരം ഈ വര്‍ഷം തമിഴിലും തെലുങ്കിലും പുരത്തിറങ്ങും.

പതിമൂന്നാം നൂറ്റാണ്ടിലെ ഇതിഹാസ പ്രതിനായകനായ ചന്തുവിന്റെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. ഷേക്‌സ്പിയറുടെ മാക്ബത്തിനു സമാനമായി ചതിയുടെ ഫലമായ ദുരന്ത പര്യവസാനിയാണ് ഈ ചിത്രം.

ദോഹ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന രണ്ട് പ്രവാസി മലയാളികളാണ് ചിത്രം നിര്‍മാണം ചെയ്യുന്നത്. ചന്ദ്രകലാ ആര്‍ട്‌സിന്റെ ബാനറില്‍ ചന്ദ്രമോഹന്‍ പിള്ളയും പ്രദീപ് രാജനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഓറംഗാബാദിലെ എല്ലോറ ഗുഹകളിലാണ് ചിത്രത്തിന്റെ മിക്ക ഭാഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത്.

വീരത്തിലൂടെ മലയാളത്തിലേക്കുള്ള കുനാലിന്റെ അരങ്ങേറ്റമാണ് വീരം. ബോളിവുഡിലെ ഹിറ്റ് ചിത്രം രംഗ് ദേ ബസന്തിയിലെ അഭിനയത്തിലെ ഫിലിം ഫെയര്‍ അവാര്‍ഡ് കുനാല്‍ നേടിയിട്ടുണ്ട്. തിരുവനന്തപുരത്ത് നടക്കുന്ന ഫിലിം ഫെസ്റ്റിവലിലും നവംബറില്‍ നടക്കാന്‍ പോകുന്ന കല്‍ക്കട്ട ഫിലിം ഫെസ്റ്റിവലിലും ചിത്രം പ്രദര്‍ശിപ്പിക്കും.

Comments

comments

Categories: Movies, Slider