സ്മാര്‍ട്ട്‌സിറ്റി: അഭിപ്രായപ്പെട്ടിയുമായി തിരുവനന്തപുരം

സ്മാര്‍ട്ട്‌സിറ്റി: അഭിപ്രായപ്പെട്ടിയുമായി തിരുവനന്തപുരം

തിരുവനന്തപുരം: സ്മാര്‍ട്ട്‌സിറ്റി നഗരങ്ങളുടെ പട്ടികയിലേക്ക് തെരഞ്ഞെടുക്കുന്നതിനായുള്ള സ്മാര്‍ട്ട് സിറ്റി പ്രപ്പോസല്‍ പൊതുജനങ്ങളില്‍ നിന്നും സ്വീകരിക്കാന്‍ അഭിപ്രായപ്പെട്ടിയുമായി തിരിവനന്തപുരം കോര്‍പ്പറേഷന്‍. ഇതിന്റെ ഭാഗമായുള്ള ആദ്യ അഭിപ്രായപ്പെട്ടിയുടെ ഉല്‍ഘാടനം എ സമ്പത് എംപി സ്റ്റാച്ച്യൂവില്‍ നിര്‍വഹിച്ചു.

മാധവറാവു പ്രതിമക്ക് സമീപം ഒരുക്കിയിട്ടുള്ള അഭിപ്രായപ്പെട്ടയില്‍ പൊതുജനങ്ങള്‍ക്ക് സ്മാര്‍ട്ട് സിറ്റി പ്രൊപ്പോസല്‍ തയാറാക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ എഴുതി അഭിപ്രായപ്പെട്ടിയില്‍ നിക്ഷേപിക്കാം. സ്മാര്‍ട്ട് സിറ്റി യാതാര്‍ത്ഥ്യമാക്കുന്നതിന് നഗരത്തിലെ എല്ലാ ജനങ്ങളും ഈ യജ്ഞത്തില്‍ പങ്കാളികളാകണമെന്ന് ഉദ്ഘാടപ്രസംഗത്തില്‍ അദ്ദേഹം അഭ്യാര്‍ത്ഥിച്ചു. സ്മാര്‍ട്ട് സിറ്റി പദ്ധതി രൂപീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നതിനും തങ്ങളുടെ അഭിപ്രായങ്ങള്‍ നഗരസഭയെ അറിയിക്കുന്നതിനും മുഴുവന്‍ ജനങ്ങളും സന്നദ്ധമാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗാന്ധി പാര്‍ക്ക്, പാളയം, കുടപ്പനക്കുന്ന്, കേശവദാസപുരം, മെഡിക്കല്‍ കോളജ്, പേരൂര്‍ക്കട, മ്യൂസിയം, മണ്ണന്തല, കഴക്കൂട്ടം, ടെക്‌നോപാര്‍ക്ക്, വഞ്ചിയൂര്‍, ശംഖുമുഖം, വിഴിഞ്ഞം എന്നിവ ഉള്‍പ്പെടെ തിരുവനന്തപുരം നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി 30 കേന്ദ്രങ്ങളിലാണ് അഭിപ്രായപ്പെട്ടികള്‍ സ്ഥാപിക്കുന്നത്. പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായം ശേഖരിക്കുന്നതിനായി ഫേസ്ബുക്ക്, ട്വിറ്റര്‍, വാട്‌സ് ആപ്പ്, ഇമെയില്‍, വെബ്‌സൈറ്റ് തുടങ്ങിയ സോഷ്യല്‍ മീഡിയയും കോര്‍പ്പറേഷന്‍ ഉപയോഗപ്പെടുത്തുന്നുണ്ട്.
അതേസമയം, സ്മാര്‍ട്ട് സിറ്റി, സ്വച്ഛ് ഭാരത് മിഷന്‍ തുടങ്ങിയവയടക്കമുള്ള പദ്ധതികളുടെ അവലോകനത്തിനായി കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവും ഉന്നത ഉദ്യോഗസ്ഥ നാളെ കേരളത്തിലെത്തും. തിരുവനന്തപുരത്തെത്തുന്ന മന്ത്രിയും സംഘവും കേന്ദ്രനഗര മന്ത്രാലയത്തിനു കീഴില്‍ നടപ്പാക്കുന്ന പദ്ധതികളുമായി ബന്ധപ്പെട്ട അതത് വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും. പദ്ധതികളുടെ സംസ്ഥാനതല അവലോകനവും നടപ്പാക്കുമ്പോള്‍ നേരിടുന്ന വെല്ലുവിളികളും ഉള്‍പ്പെടെ സമഗ്രമായ ചര്‍ച്ചയാണ് സന്ദര്‍ശനം കൊണ്ട് ഉദ്ദേശിക്കുന്നത്.

Comments

comments

Categories: Branding

Write a Comment

Your e-mail address will not be published.
Required fields are marked*