നിവിന്‍ പോളിക്ക് ഓട്ടോഗ്രാഫ് നല്‍കി സച്ചിന്‍

നിവിന്‍ പോളിക്ക് ഓട്ടോഗ്രാഫ് നല്‍കി സച്ചിന്‍

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ ക്ലബ് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ യൂത്ത് അംബാസഡറും മലയാള നടനുമായ നിവിന്‍ പോളിക്ക് ക്രിക്കറ്റ് ഇതിഹാസ താരവും ബ്ലാസ്റ്റേഴ്‌സ് ടീം സഹ ഉടമയുമായ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഓട്ടോഗ്രാഫ് നല്‍കി. കേരള ബ്ലാസ്റ്റേഴ്‌സിന്റെ മത്സരം കാണുന്നതിനായി കൊച്ചിയിലെത്തിയപ്പോഴാണ് സച്ചിന്‍ നിവിന്‍ പോളിയുടെ ക്രിക്കറ്റ് ബാറ്റില്‍ ഒപ്പിട്ടത്.

സച്ചിന്‍ ടെന്‍ഡുല്‍ക്കറോടുള്ള ആരാധനയാല്‍ 18 വര്‍ഷം മുമ്പ് വാങ്ങിയ എംആര്‍എഫ് ബാറ്റിലാണ് ഓട്ടോഗ്രാഫ് മേടിച്ചതെന്നും ഇതില്‍ സച്ചിന്‍ ഒപ്പുവയ്ക്കണമെന്നത് അതിയായ ആഗ്രഹമായിരുന്നുവെന്നും നിവിന്‍ പോളി പറഞ്ഞു. സച്ചിന്‍ ബാറ്റില്‍ ഓട്ടോഗ്രാഫ് നല്‍കുന്നതിന്റെ ചിത്രങ്ങള്‍ നിവിന്‍ പോളി സമൂഹ മാധ്യമങ്ങളിലൂടെ ഷെയര്‍ ചെയ്തിട്ടുണ്ട്.

Comments

comments

Categories: Slider, Sports