സ്റ്റാര്‍ട്ടപ്പുകള്‍ക്കായി 2,000 കോടിയുടെ ക്രെഡിറ്റ് ഗാരണ്ടി ഫണ്ട്

സ്റ്റാര്‍ട്ടപ്പുകള്‍ക്കായി 2,000 കോടിയുടെ ക്രെഡിറ്റ് ഗാരണ്ടി ഫണ്ട്

ന്യുഡെല്‍ഹി: സ്റ്റാര്‍ട്ടപ്പുകള്‍ക്ക് എളുപ്പത്തില്‍ ഫണ്ട് ലഭ്യമാക്കുന്നതിനായി ഉടന്‍ തന്നെ 2,000 കോടിയുടെ ക്രെഡിറ്റ് ഗാരണ്ടി ഫണ്ട് രൂപീകരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഇതു വഴി സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സാമ്പത്തിക പിന്തുണ ലഭ്യമാകുമെന്നും സംരംഭകത്വം പ്രാല്‍സാഹിപ്പിക്കപ്പെടുമെന്നും ഡിപ്പാര്‍മെന്റ് ഓഫ് പോളിസി ആന്‍ഡ് പ്രൊമോഷന്‍ സെക്രട്ടറി രമേഷ് അഭിഷേക് പറഞ്ഞു. സ്റ്റാര്‍ട്ടപ്പ് ഇന്ത്യ, ചലഞ്ച്‌സ് ആന്‍ഡ് സബ്‌സ്റ്റേനബിലിറ്റി എന്ന വിഷയത്തില്‍ പിഎച്ച്ഡി ചേബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി സംഘടിപ്പിച്ച സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള നികുതി ഇളവ് നല്‍കുന്നത് സംബന്ധിച്ചുള്ള നടപടികള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. ഇന്നൊവേഷനെ പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ സംരംഭം ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആവശ്യമായ ഇളവുകള്‍ നല്‍കുമെന്ന് സമ്മേളനത്തില്‍ പങ്കെടുത്ത മാനവ വിഭവശേഷി സഹമന്ത്രി മഹീന്ദ്ര നാഥ് പാണ്ഡെ അറിയിച്ചു.

Comments

comments

Categories: Entrepreneurship