ഇന്‍ഫ്രാ വികസനം ഭൂമി വില കുറയ്ക്കുമെന്ന് വിദഗ്ധര്‍

ഇന്‍ഫ്രാ വികസനം ഭൂമി വില കുറയ്ക്കുമെന്ന് വിദഗ്ധര്‍

മുംബൈ: റിയല്‍ എസ്റ്റേറ്റ് വിപണി ഏറെ ആശങ്കയോടെ നോക്കുന്ന ഭൂമി വില വര്‍ധന അടിസ്ഥാന സൗകര്യ വികസന വളര്‍ച്ചയുണ്ടാകുന്നതോടെ കുറയുമെന്ന് വിദഗ്ധര്‍. അടിസ്ഥാന സൗകര്യ വികസന കമ്പനികള്‍ റിയല്‍റ്റി വിപണിയില്‍ നിര്‍ണായകമാണ്. കൃത്യമായ രീതിയിലുള്ള അടിസ്ഥാന സൗകര്യ വികസനം ഭൂമി വില കുറയ്ക്കുമെന്നാണ് റിയല്‍റ്റി ബോഡിയായ നരെഡ്‌കോയും ഏഷ്യ പസഫിക് റിയല്‍ എസ്റ്റേറ്റ് അസോസിയേഷനും സംയുക്തമായി നടത്തിയ റിയല്‍ എസ്‌റ്റേറ്റ് ആന്‍ഡ് ഇന്‍ഫ്രാസ്‌ട്രെക്ചര്‍ ഇന്‍വസ്റ്റേഴ്‌സ് സമ്മിറ്റ് 2016ല്‍ വിദഗ്ധര്‍ അഭിപ്രായപ്പെട്ടത്.
ഹൈദരാബാദ്, അഹ്മദാബാദ് എന്നീ നഗരങ്ങളില്‍ ഭൂമി വില സ്ഥിരത കൈവരിച്ചിരിക്കുന്നതിന്റെ കാരണമായി ഇന്‍ഫ്രാസ്‌ട്രെക്ചര്‍ വികസനമാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.
വികസനത്തിനായി ഭൂമി ഒരുക്കുന്നത് നഗരത്തെ കൂടുതല്‍ ആകര്‍ഷണീയമാക്കും. അഫോര്‍ഡബിള്‍ നിര്‍മിക്കുന്നതിന് നേരിടുന്ന വെല്ലുവിളികള്‍ക്ക് പോംവഴിയായി കൂടുതല്‍ ഭൂമി ആവശ്യമാണ്. ഇതൊരുക്കിയാല്‍ മാത്രമാണ് അഫോര്‍ഡബിള്‍ ഹൗസിംഗ് കൂടുതല്‍ യാതാര്‍ത്ഥ്യമാവുക. -മുന്‍നിര റിയല്‍റ്റി കണ്‍സള്‍ട്ടന്‍സിയായ ജോണ്‍സ് ലാംഗ് ലാസെല്ല (ജെഎല്‍എല്‍) ഇന്ത്യ ചെയര്‍മാന്‍ അനുജ് പുരി വ്യക്തമാക്കി. റിയല്‍റ്റി മേഖല പരിണാമ ഘട്ടത്തിലാണ്. അമേരിക്ക, ജര്‍മനി തുടങ്ങിയ വികസിത വിപണികളില്‍ എല്ലാം ഇത്തരത്തിലുള്ള ഘട്ടത്തിലൂടെ കടന്നുപോയിട്ടുണ്ട്. നിലവില്‍ മികച്ച ക്വാളിറ്റിയുള്ള പദ്ധതികളാല്‍ റിയല്‍റ്റി മേഖല മികച്ചതാണ്.-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്തെ റിയല്‍റ്റി വിപണി മുഖ്യമായും കേന്ദ്രീകരിക്കുന്നത് സുപ്രധാന നഗരങ്ങളായ മുംബൈ, ചെന്നൈ, കൊല്‍ക്കത്ത, ഡെല്‍ഹി, ഹൈദരാബാദ്, ബെംഗളൂരു എന്നിവയെ കേന്ദ്രീകരിച്ചാണ്. ഇതില്‍ രാജ്യത്തിന്റെ വാണിജ്യ തലസ്ഥാനമായ മുംബൈയില്‍ നിരവധി അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാനുള്ള സര്‍ക്കാര്‍ നടപടികള്‍ മുംബൈ പോര്‍ട്ട് ട്രസ്റ്റ് മാനേജിംഗ് ഡയറക്റ്റര്‍ സജ്ഞയ് ഭാട്ടിയ വ്യക്തമാക്കി. അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്കായി മുംബൈ പോര്‍ട്ട് ട്രസ്റ്റ് 150 ഏക്കര്‍ ഭൂമി വിട്ടുനല്‍കും.
പദ്ധതി ലോഞ്ച് ചെയ്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമ്പോള്‍ തന്നെ ഇവ പ്രോപ്പര്‍ട്ടികളായി പരിഗണിക്കുന്നത്. എന്നാല്‍ ഇത് തെറ്റാണ്. ഇത്തരം പ്രവണതകള്‍ വിപണിക്ക് ദോഷവും തെറ്റായ സൂചനകള്‍ നല്‍കുകയും ചെയ്യുമെന്ന് ഒബ്‌റോയ് റിയല്‍റ്റി ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ വികാസ് ഒബ്‌റോയ് ചടങ്ങില്‍ വ്യക്തമാക്കി.
പദ്ധതികള്‍ ബാങ്കുകളില്‍ നിന്നും പണം കണ്ടെത്തുന്നതിന് ഡെവലപ്പര്‍മാര്‍ നേരിടുന്ന വെല്ലുവിളികള്‍ നേരിടുന്നതുമായി ബന്ധപ്പെട്ട് ധെന ബാങ്ക് ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ അശ്വനി കുമാര്‍ വിശദീകരണം നടത്തി. ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തികളില്‍ റിയല്‍റ്റി കമ്പനികള്‍ കുറവാണ്. അതേസമയം, പദ്ധതികള്‍ക്ക് ഫണ്ട് നല്‍കുന്നത് കൃത്യമായ ശ്രദ്ധ ചെലുത്തി മികച്ച ഡെവലപ്പര്‍മാര്‍ക്ക് മാത്രമാണെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
റിയല്‍റ്റി വിപണിയില്‍ റിയല്‍ എസ്റ്റേറ്റ് നിക്ഷേപക ട്രസ്റ്റ്, ഇന്‍ഫ്രാസ്‌ട്രെക്ചര്‍ നിക്ഷേപക ട്രസ്റ്റ് എന്നിവയുടെ സാധ്യതയെ കുറിച്ച് ബിഎസ്ഇ മാനേജിംഗ് ഡയറക്റ്ററും സിഇഒയുമായ ആശിഷ് കുമാര്‍ ചൗഹാന്‍ വ്യക്തമാക്കി. ഓഹരി വിപണിയില്‍ ഇവ ലിസ്റ്റ് ചെയ്താല്‍ നിക്ഷേപകര്‍ക്ക് കൂടുതല്‍ നേട്ടമുണ്ടാകുമെന്നാണ് അദ്ദേഹം വിശദീകരിച്ചത്.
റിയല്‍ എസ്റ്റേറ്റ് നിക്ഷേപക ട്രസ്റ്റുകള്‍ റിയല്‍റ്റി വിപണിയില്‍ വന്‍ മാറ്റം വരുത്തും. റെഗുലേറ്ററികളെ നിയമിക്കാനുള്ള നിയമം വിപണിയില്‍ നിന്നും അയോഗ്യരായ കമ്പനികളെ നീക്കുന്നതിനുള്ള അവസരമൊരുക്കും. ഇത് വിപണി കൂടുതല്‍ ഏകീകരിക്കുന്നതിന് വഴിയൊരുക്കും. ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള നേട്ടമാണ് ഇതിലൂടെ വിപണിക്ക് ലഭിക്കു. -പിരമാല്‍ ഫണ്ട് മാനേജിംഗ് ഡയറക്റ്റര്‍ കുഷുറു ജിജിന വ്യക്തമാക്കി.

Comments

comments

Categories: Business & Economy