വാര്‍ത്താലേഖനങ്ങള്‍ക്ക് വസ്തുതാ പരിശോധന സൗകര്യമൊരുക്കി ഗൂഗിള്‍

വാര്‍ത്താലേഖനങ്ങള്‍ക്ക് വസ്തുതാ പരിശോധന സൗകര്യമൊരുക്കി ഗൂഗിള്‍

വാഷിങ്ടണ്‍: മാധ്യമങ്ങളിലൂടെ പ്രത്യേകിച്ച് നവമാധ്യമങ്ങളിലൂടെ പുറത്തു വരുന്ന വാര്‍ത്തകള്‍ എത്രമാത്രം സത്യസന്ധമാണെന്ന് ജനങ്ങള്‍ക്ക് അറിയില്ല. വാര്‍ത്തകളുടെ നേരറിയാന്‍ ഗൂഗിള്‍ അവസരമൊരുക്കുകയാണ്. പുറത്തുവരുന്ന വാര്‍ത്തകളുടെ സത്യാവസ്ഥ അറിയുന്നതിന് അവസരമൊരുക്കികൊണ്ട് ഗൂഗിള്‍ വാര്‍ത്താലേഖനങ്ങളില്‍ ഫാക്ട് ചെക്ക് ടാഗ് ഉള്‍പ്പെടുത്തുന്നു.

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിവരങ്ങളുടെ കൃത്യതയെ സംബന്ധിച്ച വിവാദങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി. ഗൂഗിള്‍ ന്യൂസ് ആപ്ലിക്കേഷന്റെയും വെബ്‌സൈറ്റിന്റെയും വായനക്കാര്‍ക്ക് വാര്‍ത്തയുടെ ഫാക്ട് ചെക്ക് ടാഗില്‍ ക്ലിക്ക് ചെയ്ത് ഫാക്ട്-ചെക്ക് സംഘടനകള്‍ വിലയിരുത്തിയ വസ്തുതകള്‍ ഗ്രഹിക്കാനാകും. സാമൂഹ്യമാധ്യമങ്ങള്‍ വഴിയുള്ള വ്യാജവാര്‍ത്തകളുടെ പ്രചരണം തടയുക എന്നതാണ് പതിയ സംവിധാനത്തിന്റെ ലക്ഷ്യം. വസ്തുതകള്‍ പരിശോധിക്കാനുള്ള പ്രവണതയും സങ്കല്‍പ്പത്തില്‍ നിന്നും യഥാര്‍ത്ഥ വസ്തുതയിലേക്ക് വെളിച്ചം വീശാനുമുള്ള ശ്രമങ്ങളും വര്‍ധിക്കുന്നതില്‍ സന്തോഷമുണ്ടെന്നും ഗൂഗിള്‍ ന്യൂസ് ചീഫ് റിച്ചാര്‍ഡ് ഗിന്‍ഗ്രാസ് പറഞ്ഞു.

Comments

comments

Categories: Slider, Tech