ഹിന്ദുക്കളുടെയും ഇന്ത്യയുടെയും ആരാധകന്‍

ഹിന്ദുക്കളുടെയും ഇന്ത്യയുടെയും ആരാധകന്‍

ന്യൂയോര്‍ക്: പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടാല്‍ ഇന്ത്യയ്ക്കും ഹിന്ദുക്കള്‍ക്കും വൈറ്റ് ഹൗസില്‍ യഥാര്‍ത്ഥ സുഹൃത്തിനെ ലഭിക്കുമെന്നും യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ഭീകരാക്രമണ ഇരകള്‍ക്ക് ഫണ്ട് ശേഖരിക്കുന്നതിന് റിപ്പബ്ലിക്കന്‍ ഹിന്ദു സഖ്യം സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹിന്ദുക്കളുടെയും ഇന്ത്യയുടെയും കടുത്ത ആരാധകനാണ് താനെന്ന് ട്രംപ് പറയുന്നു. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടാല്‍ ഇന്ത്യയുമായുള്ള അമേരിക്കയുടെ ബന്ധം ശക്തിപ്പെടുത്തുന്നതിന് പരിശ്രമിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു. ഇന്റലിജന്‍സ് വിവരങ്ങള്‍ പരസ്പരം പങ്കുവെക്കുന്നതിനുംസുരക്ഷ ഉറപ്പുവരുത്തുന്നതിനും ഇന്ത്യയും അമേരിക്കയും തോളോടുതോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ട്രംപ് പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഇതാദ്യമായാണ് ഒരു പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യുന്നത്. ഇസ്ലാമിക ഭീകരവാദത്തിനെതിരായ അമേരിക്കന്‍ പോരാട്ടത്തിന് ഇന്ത്യ നല്‍കുന്ന പിന്തുണ അഭിനന്ദനാര്‍ഹമാണെന്നും സാമ്പത്തിക പരിഷ്‌കാരങ്ങളിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ വളര്‍ച്ചയുടെ പാതയിലെത്തിച്ചുവെന്നും ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ഊര്‍ജ്ജ്വസ്വലനായ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. മോദിക്കൊപ്പം സഹകരിച്ച് പ്രവര്‍ത്തിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി പറഞ്ഞു.

Comments

comments

Categories: Slider, Top Stories