ഉപഭോക്താവിന് നേരിട്ട് തര്‍ക്ക പരിഹാര കമ്മീഷനെ സമീപിക്കാം

ഉപഭോക്താവിന് നേരിട്ട് തര്‍ക്ക പരിഹാര കമ്മീഷനെ സമീപിക്കാം

 

ന്യൂഡെല്‍ഹി: ഡെവലപ്പര്‍ക്കെതിരേ ഒരു കോടി രൂപ മുതലുള്ള നഷ്ടപരിഹാരം ആവശ്യപ്പട്ടുള്ള പരാതിയുമായി ഉപഭോക്താവിനോ, ഉപഭോക്താക്കളുടെ സംഘത്തിനോ നേരിട്ട് ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനെ സമീപിക്കാം.
കെട്ടിട നിര്‍മാതാവിനെതിരേ പരാതിയുണ്ടെങ്കില്‍ ദീര്‍ഘകാലം ജില്ല, സംസ്ഥാന അടിസ്ഥാനത്തിലുള്ള ഉപഭോക്തൃ സേവന സ്ഥാപനങ്ങളില്‍ നിന്ന് നിയമനടപടികള്‍ക്കു ശേഷമായിരുന്നു ദേശീയ കമ്മീഷനെ ഇതുവരെ സമീപിക്കാന്‍ സാധിച്ചിരുന്നത്. കബളിപ്പിക്കപ്പെടുന്ന ഉപഭോക്താക്കള്‍ക്ക് ഏറെ ആശ്വാസം ലഭിക്കുന്നതാണ് കമ്മീഷന്റെ പുതിയ നിര്‍ദേശം. ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ സെക്ഷന്‍ (1) (സി) മാറ്റം വരുത്തിയാണ് കമ്മീഷന്‍ ബെഞ്ച് പുതിയ നിര്‍ദേശം നല്‍കിയിരിക്കുന്നത്. അതേസമയം, റിയല്‍ എസ്റ്റേറ്റ് കേസ് അടിസ്ഥാനത്തിലുള്ള മാറ്റം മാത്രമാണ് വരുത്തിയിരിക്കുന്നതെന്ന് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയച്ചു.
ഉപഭോക്താക്കള്‍ക്ക് പരാതിയുണ്ടെങ്കില്‍ ആദ്യം സമീപിക്കേണ്ടത് ജില്ലാ ഫോറത്തിനെ ആയിരുന്നു. പിന്നീട് സംസ്ഥാന തലത്തിലുള്ള കമ്മീഷനും ശേഷമാണ് ദേശീയ കമ്മീഷനെ സമീപിക്കാന്‍ സാധിച്ചിരുന്നത്. എന്നാല്‍, സംസ്ഥാന, ജില്ലാ ഉപഭോക്തൃ പരാതി പരിഹാര കേന്ദ്രത്തില്‍ നിന്നും പരാതികള്‍ പരിഹരിക്കുന്നതിനെടുക്കുന്ന ദീര്‍ഘകാലാവധിയും, അപ്പീലിനുള്ള സാധ്യത കൂടുതലുമായതിനാല്‍ ഉപഭോക്താക്കള്‍ നീതി വൈകിയാണ് ലഭിക്കുന്നത്. പുതിയ നിര്‍ദേശം വന്നതോടെ ഉപഭോക്താക്കള്‍ക്ക് നേരിട്ട് ദേശീയ കമ്മീഷനെ സമീപിക്കാനുള്ള അവസരത്തോടൊപ്പം പെട്ടെന്ന് പരിഹാരം കണ്ടെത്താനും സാധിക്കും.
രാജ്യത്ത് റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിര്‍മാതാക്കള്‍ക്കെതിരേയുള്ള പരാതികള്‍ നല്‍കുന്നത് വര്‍ധിച്ചിട്ടുണ്ട്. ഉപഭോക്താക്കള്‍ നേരിട്ടോ അല്ലെങ്കില്‍ ഉപഭോക്തൃ സംഘടന രൂപീകരിച്ചോ കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയെടുക്കും. രാജ്യത്തെ മുന്‍നിര റിയല്‍റ്റി കമ്പനികള്‍ക്കെതിരേ വരെ പരാതിയുമായി ഉപഭോക്താക്കള്‍ കമ്മീഷനെ സമീപിച്ചിരുന്നു.

Comments

comments

Categories: Slider, Top Stories

Related Articles