കോണ്‍ക്രീല്‍ എച്ച്ഡി സിമന്റുമായി ജെഎസ്ഡബ്ല്യു സിമന്റ്

കോണ്‍ക്രീല്‍ എച്ച്ഡി സിമന്റുമായി ജെഎസ്ഡബ്ല്യു സിമന്റ്

പ്രമുഖ സിമന്റ് നിര്‍മാതാക്കളായ ജെഎസ്ഡബ്ല്യു ഉന്നത ഗുണമേന്മയുള്ള കോണ്‍ക്രീല്‍ എച്ച്ഡി-ഒരു സിമന്റ് ബലം ആറ്-സിമന്റ് കൊച്ചി വിപണിയില്‍ എത്തിച്ചു. എല്ലാത്തരം കോണ്‍ക്രീറ്റ് അധിഷ്ഠിത നിര്‍മാണങ്ങളും ലക്ഷ്യമിട്ടാണ് കോണ്‍ക്രീല്‍ എച്ച് ഡി എന്ന പേരില്‍ ഹെവി ഡ്യൂട്ടി സിമന്റ് കമ്പനി അവതരിപ്പിക്കുന്നത്. അതിവേഗം സെറ്റാവുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. അതിനാല്‍ തന്നെ ബീം, കോളം, സ്‌ളാബ്, ഫൗണ്ടെഷന്‍ എന്നിവയ്‌ക്കെല്ലാം ഇത് ഉപയോഗിക്കാനാവുമെന്നും കമ്പനി അവകാശപ്പെടുന്നു.

പരിസ്ഥിതി സൗഹൃദമായ കോണ്‍ക്രീല്‍ എച്ച്ഡി സിമന്റ് ഉയര്‍ന്ന രാസ പ്രതിരോധവും കഠിനമായ ഉറപ്പും നല്‍കും. ഈടും സുരക്ഷയും ഉറപ്പാക്കാന്‍ കോണ്‍ക്രീല്‍ എച്ച്ഡിക്ക് കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു.

Comments

comments

Categories: Branding