രാജ്യത്ത് മൊത്തവില സൂചിക താഴ്ന്നു

രാജ്യത്ത് മൊത്തവില സൂചിക താഴ്ന്നു

ന്യൂഡെല്‍ഹി : രാജ്യത്ത് മൊത്തവില സൂചിക സെപ്റ്റംബറില്‍ താഴ്ന്നു. ഓഗസ്റ്റ് മാസത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയ ശേഷമാണ് മൊത്തവില സൂചിക താഴ്ന്നത്. വാണിജ്യ മന്ത്രാലയം പുറത്തുവിട്ട രേഖകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

രാജ്യത്തെ മൊത്തവില സൂചിക സെപ്റ്റംബറില്‍ 3.57 ശതമാനമായാണ് താഴ്ന്നത്. ഓഗസ്റ്റില്‍ ഇത് 3.74 ശതമാനമായിരുന്നു. ഭക്ഷ്യവസ്തുക്കളുടെ വില കുറഞ്ഞതാണ് ചില്ലറവില പണപ്പെരുപ്പം കുറഞ്ഞതിന് എന്നതു പോലെ മൊത്തവില പണപ്പെരുപ്പം കുറഞ്ഞതിനും ഇടയാക്കിയത്. ഭക്ഷ്യോല്‍പ്പന്നങ്ങളുടെ മൊത്തവില സൂചിക സെപ്റ്റംബറില്‍ 5.75 ശതമാനമാണ്. ഓഗസ്റ്റില്‍ ഇത് 8.23 ശതമാനമായിരുന്നു. എന്നാല്‍ മാനുഫാക്ചറിങ് ഉല്‍പ്പന്നങ്ങളുടെ മൊത്ത വില സൂചിക ഓഗസ്റ്റിനെ അപേക്ഷിച്ച് വര്‍ധിക്കുകയാണുണ്ടായത്. ഓഗസ്റ്റില്‍ 2.42 ശതമാനമായിരുന്നെങ്കില്‍ സെപ്റ്റംബറില്‍ 2.48 ശതമാനമായി മാറി.
ചില്ലറവില്‍പ്പന മേഖലയില്‍ സെപ്റ്റംബറിലെ പണപ്പെരുപ്പ നിരക്ക് 4.31 ശതമാനമാണെന്ന് ബുധനാഴ്ച വാണിജ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കിയിരുന്നു.

Comments

comments

Categories: Slider, Top Stories