ഗോളടിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ്

ഗോളടിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ്

കൊച്ചി: മഴകാത്തിരുന്ന വേഴാമ്പലിനെ പോലെ ഗോള്‍ കാത്തിരുന്ന കൊച്ചി സ്‌റ്റേഡിയത്തിലെ ആരാധകര്‍ക്ക് ആശ്വാസമായി കോരളബ്ലാസ്‌റ്റേഴ്‌സിന്റെ ഒരു ഗോളിന്റെ ജയം. മൈക്കല്‍ ചോപ്രയാണ് 58മത്തെ മിനിറ്റില്‍ മുംബൈ സിറ്റിയുടെ ഗോള്‍വല ചലിപ്പിച്ചത്. ആദ്യ കളികളില്‍ ഗോള്‍രഹിത പരാജയങ്ങളേറ്റുവാങ്ങിയ ബ്ലാസ്റ്റേഴ്‌സിന്റെ പ്രകടനത്തില്‍ ടീം ഉടമകളും ആരാധകരും നിരാശരായിരുന്നു. ഏതു ടീമിനേക്കാളും ആരാധക പിന്തുണയുണ്ടായിട്ടും ഹോംഗ്രൗണ്ടിലെ മത്സരത്തില്‍ പോലും ഗോള്‍ നേടാനാകാത്തത് ടീം അംഗങ്ങള്‍ക്കും സമ്മര്ദ്ദമുണ്ടാക്കുന്നനിലയെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് മാറ്റങ്ങള്‍ വരുത്തിയാീണ് ടീം ഇറങ്ങിയത്. മുഹമ്മദ് റഫി, കെര്‍വെന്‍ ബെല്‌ഫോര്‍ട്ട്, എന്നിവരെ മുന്നേറ്റനിരയിലേക്കു കൊണ്ടുവന്നു. ആരോണ്‍ ഹ്യൂസ് ഡിഫന്‍സിനിറങ്ങി. ആന്റോണിയോ ജെര്‍മന്‍, ഡക്കന്‍ നേസണ്‍, പ്രതീക് ചൗധരി എന്നിവരെ ഒഴിവാക്കിയാണ് ടീം ഇറങ്ങിയത്.
രണ്ടു കളികള്‍ സൃഷ്ടിച്ച സമ്മര്ദ്ദം ടീമിനെ ആക്രമണസ്വഭാവത്തിലെത്തിച്ചിരുന്നുവെന്നു വ്യക്തമായിരുന്നു. ആദ്യ പകുതിയില്‍ തന്നെ പ്രകടമായ മുന്നേറ്റങ്ങള്‍ കണ്ടു. മുഹമ്മദ് റാഫിയുടെ കാലുകളിലേക്ക് നിരവധി തവണ പന്ത് എത്തിയെങ്കിലും അതൊന്നു ഗോളാക്കാനായില്ല. ആദ് പകുതിയില്‍ അധിക സമയത്തു ലഭിച്ച് ഫ്രീകിക്ക് ഹെഡറിലൂടെ ഗോളാക്കാനുള്ള ശ്രമവും പാളി. വലിയ ഹര്‍ഷാരവത്തോടെയാണ് കാണികള്‍ ടീമിനെ സ്വീകരിച്ചത്. രണ്ടാ പകുതിയിലെ ആദ്യ ഫ്രീകിക്കിനും സ്‌ട്രൈക്കര്‍മാരുടെ ശ്രമത്തിനും ശേഷം 58മത്തെ മിനിറ്റില്‍ ഗോള്‍ പിറന്നു. ബെല്‍ഫോര്‍ട്ടിന്റെ ഷോട്ട് തടുത്തിട്ട മുംബൈ പ്രതിരോധക്കാരന്റെ പക്കല്‍ നിന്നു പന്ത് തിരിച്ചുവരും വഴിയായിരുന്നു ഗോള്‍. ഇതോടെ സ്‌റ്റേഡിയം ആഹ്ലാദത്തിമിര്‍പ്പിലായി.. സമ്മര്‍ദ്ദത്തിലായ മുംബൈ സിറ്റിയെ രക്ഷിക്കാന്‍ സോണി നോര്‍ദെ നടത്തിയ മുന്നേറ്റം ആരോണ്‍ഹ്യൂസ് തടഞ്ഞതോടെ ബ്ലാസ്‌റ്റേഴ്‌സ് വിജയത്തിലേക്കു കയറുകയായിരുന്നു.

Comments

comments

Categories: Sports