എക്‌സിക്യൂട്ടീവ് പിജി പ്രോഗ്രാം: ഐഐഎം കോഴിക്കോടും ടെംസ് സെന്റര്‍ ഫോര്‍ ലേണിങും സഹകരിക്കുന്നു

എക്‌സിക്യൂട്ടീവ് പിജി പ്രോഗ്രാം: ഐഐഎം കോഴിക്കോടും ടെംസ് സെന്റര്‍ ഫോര്‍ ലേണിങും സഹകരിക്കുന്നു

 

കോഴിക്കോട്: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് കോഴിക്കോട്(ഐഐഎംകെ) വര്‍ക്കിങ് പ്രൊഫഷണലുകള്‍ക്കായി സംഘടിപ്പിക്കുന്ന എക്‌സിക്യൂട്ടീവ് പിജി പ്രോഗ്രാമിന്റെ(ഇപിജിപി) ആറാമത് ബാച്ച് ആരംഭിച്ചു. ടൈംസ് സെന്റര്‍ ഓഫ് ലേണിങിന്റെ(ടിസിഎല്‍എല്‍) ഭാഗമായ ടിഎസ്ഡബ്ല്യൂവിന്റെ സഹകരണത്തോടെ രാജ്യത്തെ 35 നഗരങ്ങളില്‍ പ്രോഗ്രാം നടത്തുന്നുണ്ട്.

തല്‍സമയ ഇന്ററാക്ടീവ് ലേണിങ് പ്രോഗ്രാമിലെ 738 മണിക്കൂറുകള്‍ ദൈര്‍ഘ്യമുള്ള അധ്യാപനത്തില്‍ മാനേജ്‌മെന്റ് ഫൗണ്ടേഷന്‍ കോഴ്‌സ്, കാപ്‌സ്റ്റോണ്‍ കോഴ്‌സുകള്‍, പ്രായോഗിക പരിജ്ഞാനം നല്‍കുന്ന വര്‍ക്ക്‌ഷോപ്പുകള്‍ തുടങ്ങിയ സെക്ഷനുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വെര്‍ച്വല്‍ ഇന്ററാക്ടീവ് ലേണിങ് പ്ലാറ്റ്‌ഫോം വഴി ഐഐഎംകെ ഫാക്കല്‍റ്റികളായിരിക്കും അധ്യയനത്തിന് നേതൃത്വം വഹിക്കുന്നത്. ഐഐഎംകെയില്‍ ഒരു ആഴ്ച്ച ദൈര്‍ഘ്യമുള്ള മൂന്നു ഇന്‍-ക്യാപസ് മൊഡ്യൂളുകളും കോഴ്‌സിന്റെ ഭാഗമാണ്.

കാര്യക്ഷമതയും നേതൃത്വപാടവവും നേടികൊണ്ട് ജോലിചെയ്യുന്ന മേഖലയില്‍ ഉയര്‍ച്ച ആഗ്രഹിക്കുന്ന ഉദ്യോഗസ്ഥരെയാണ് പ്രോഗ്രാം ലക്ഷ്യമിടുന്നത്. ബിസിനസ് ആശയങ്ങളെയും തന്ത്രങ്ങളെയുംക്കുറിച്ച് ആഴത്തില്‍ അറിവ് നല്‍കുന്ന പരിപാടിയില്‍ മൂന്നു വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ള ജീവനക്കാര്‍ക്കാണ് പങ്കെടുക്കാന്‍ അവസരം ലഭിക്കുന്നത്. എട്ടു ലക്ഷം രൂപയാണ് കോഴ്‌സ് ഫീസ്.

Comments

comments

Categories: Branding