യുബര്‍ എവെരിതിങ് ഇന്ത്യയില്‍ യുബറിന്റെ പുതിയ സര്‍വീസ്

യുബര്‍ എവെരിതിങ് ഇന്ത്യയില്‍ യുബറിന്റെ പുതിയ സര്‍വീസ്

 

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ ആപ്പ് അധിഷ്ഠിത ബസ്, മിനി വാന്‍ സര്‍വീസ് ആരംഭിക്കാന്‍ യുബര്‍ ടെക്‌നോജജീസ് പദ്ധതി. ‘യുബര്‍ എവെരിതിങ്’ എന്ന ബ്രാന്‍ഡിലായിരിക്കും പുതിയ സര്‍വീസ് ആരംഭിക്കുക. മറ്റു വിപണികളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കി തുടങ്ങിയ ‘യുബര്‍ഹോപ്പ്’ സര്‍വീസിനു സമാനമായ രീതിയിലാണ് യുബര്‍ എവെരിതിങ് കമ്പനി ആസൂത്രണെം ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ വിപണിയില്‍ യുബറിന്റെ സാന്നിദ്ധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കങ്ങള്‍.

കമ്പനി അടുത്തതായി നടപ്പിലാക്കാന്‍ പോകുന്ന ഏറ്റവും വലിയ ഇന്നൊവേഷന്‍ ബസുകളും, മിനി വാനുകളും യുബര്‍പൂള്‍ സേവനത്തില്‍ അവതരിപ്പിക്കുകയാണെന്ന് യുബര്‍ വക്താവ് ഇതുമായി ബന്ധപ്പെട്ട് പ്രതികരിച്ചിരുന്നു. എന്നാല്‍ യുബറിന്റെ ഇന്ത്യയിലെ ഔദ്യോഗിക നേതൃത്വത്തിലിരിക്കുന്നവര്‍ പുതിയ പദ്ധതി സംബന്ധിച്ച് വിവരങ്ങള്‍ പുറത്തുവിടാന്‍ വിസമ്മതിച്ചു.

Comments

comments

Categories: Branding