സെന്‍സെക്‌സ് കുത്തനെ ഇടിഞ്ഞു

സെന്‍സെക്‌സ് കുത്തനെ ഇടിഞ്ഞു

 

മുംബൈ : രാജ്യത്തെ ഓഹരി സൂചികകളില്‍ ഇന്നലെ നേരിട്ടത് കനത്ത നഷ്ടം. സെന്‍സെക്‌സ് 439.23 പോയന്റ് ഇടിഞ്ഞ് 27,643.11 ലും നിഫ്റ്റി 135.45 പോയന്റ് നഷ്ടത്തില്‍ 8,573.30 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഡിസംബറില്‍ യുഎസ് ഫെഡറല്‍ റിസര്‍വ് കുറച്ചേക്കുമെന്ന സൂചനയാണ് പ്രധാനമായും വിപണിയെ ബാധിച്ചത്. ചൈനീസ് കയറ്റുമതിയില്‍ ഉണ്ടായ വന്‍ ഇടിവും ഏഷ്യന്‍ സൂചികകളെമൂന്നാഴ്ചത്തെ ഏറ്റവും താഴ്ന്ന നിലയില്‍ എത്തിച്ചിട്ടുണ്ട്.

ബോംബെ സ്‌റ്റോക് എക്‌സ്‌ചേഞ്ചില്‍ 941 കമ്പനികളുടെ ഓഹരികള്‍ നേട്ടം കരസ്ഥമാക്കിയപ്പോള്‍ 1921 ഓഹരികള്‍ നഷ്ടത്തിലേക്ക് വീണു. മിഡ് ക്യാപ് സൂചിക 1.5 ശതമാനം ഇടിഞ്ഞു. ഓട്ടോ, ബാങ്കിംഗ്, എഫ്എംസിജി, ഫാര്‍മ തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികള്‍ക്കാണ് പ്രധാനമായും നഷ്ടം നേരിട്ടത്.

ഇന്‍ഫോസിസ്, ഒഎന്‍ജിസി, മാരുതി, സിപ്ല, ഹീറോ മോട്ടോകോര്‍പ് തുടങ്ങിയവ നേട്ടത്തിലും അദാനി പോര്‍ട്‌സ്, എച്ച്ഡിഎഫ്‌സി, റിലയന്‍സ്, ഐസിഐസിഐ ബാങ്ക്, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയവ നഷ്ടത്തിലും ക്ലോസ് ചെയ്തു.

Comments

comments

Categories: Slider, Top Stories