മൊബീക്വിക് ഐസിഐസിഐ ബാങ്കുമായി സഹകരിച്ചു

മൊബീക്വിക് ഐസിഐസിഐ ബാങ്കുമായി സഹകരിച്ചു

ബെംഗളൂരു: മൊബീല്‍ വാലറ്റ് കമ്പനിയായ മൊബീക്വിക് ഐസിഐസിഐ ബാങ്കുമായി സഹകരിച്ചു. ഉപഭോക്താക്കള്‍ക്കു വേണ്ടി യൂണിഫൈഡ് പേയ്‌മെന്റ്‌സ് ഇന്റര്‍ഫേസ് (യുപിഐ) ആരംഭിക്കുന്നതിനു വേണ്ടിയാണ് ഈ സഹകരണം. ഒക്ടോബര്‍ 19 മുതല്‍ യുപിഐ ഫീച്ചര്‍ പ്രാബല്യത്തില്‍ വരുമെന്നും കമ്പനി അറിയിച്ചു.

ഉപഭോക്താക്കള്‍ക്ക് വാലറ്റിലേക്ക് പണം കൂട്ടിച്ചേര്‍ക്കുന്നതിന് മറ്റൊരു പോര്‍ട്ടല്‍ യുപിഐ ഫീച്ചറിലൂടെ ലഭ്യമാക്കുമെന്ന് മൊബീക്വിക് സിഇഒ മൃണാള്‍ സിന്‍ഹ പറഞ്ഞു. യുപിഐ ഫീച്ചര്‍ വരുന്നതോടെ ഉപഭോക്താക്കള്‍ക്ക് തല്‍സമയ ഇടപാട് നടത്താനുള്ള ഓപ്ഷന്‍ ലഭിക്കുമെന്നും രാജ്യത്തെ ഒരു ലക്ഷത്തിലധികം വരുന്ന ഓഫ്‌ലൈന്‍, ഓണ്‍ലൈന്‍ വ്യാപാരികളുമായി ഇടപാട് നടത്താന്‍ ഇ-കാഷ് സേവനം ഉപയോഗപ്പെടുത്താനാകുമെന്നും മൃണാള്‍ സിന്‍ഹ പറഞ്ഞു.

യുപിഐ സമന്വയിപ്പിച്ച പേയ്‌മെന്റ് സ്റ്റാര്‍ട്ടപ്പുകള്‍ക്കിടയില്‍ പുതിയമുഖമാണ് മൊബീക്വിക്. കഴിഞ്ഞ മാസം ഫ്രീചാര്‍ജ് ആക്‌സിസ് ബാങ്കുമായുള്ള പങ്കാളിത്തത്തിലൂടെ തങ്ങളുടെ പ്ലാറ്റ്‌ഫോമില്‍ യുപിഐ ഫീച്ചര്‍ അവതരിപ്പിച്ചിരുന്നു. യുപിഐ വഴി ഇടപാട് നടത്തുന്നതിന് ഡിജിറ്റല്‍ പേയേമെന്റ്, ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റമൊജോയും ഐസിഐസിഐ ബാങ്കുമായി സഹകരിച്ചിരുന്നു. കഴിഞ്ഞ മാസം യുപിഐ ഫീച്ചര്‍ ഉള്‍പ്പെടുത്തിയതു മുതല്‍ ഇതുവരെ ഒരു ലക്ഷത്തിലധികം വിപിഎ (വെര്‍ച്വല്‍ പേയ്‌മെന്റ് അഡ്രസസ്) നടന്നതായി ഐസിഐസിഐബാങ്ക് അറിയിച്ചു.

Comments

comments

Categories: Branding