വിശക്കുന്ന കുട്ടികള്‍ക്കൊരു സഹായ ഹസ്തവുമായി കെഎഫ്‌സി ‘ആഡ് ഹോപ്പ് ബക്കറ്റ്’

വിശക്കുന്ന കുട്ടികള്‍ക്കൊരു സഹായ ഹസ്തവുമായി കെഎഫ്‌സി ‘ആഡ് ഹോപ്പ് ബക്കറ്റ്’

കൊച്ചി: വിശക്കുന്ന കുട്ടികള്‍ക്ക് ഭക്ഷണം നല്‍കുകയെന്ന ഉദ്ദേശത്തോടെ കെഎഫ്‌സി ഇന്ത്യ നടപ്പിലാക്കിയ ആഡ് ഹോപ്പ് പദ്ധതി കൂടുതല്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കെഎഫ്‌സി ബക്കറ്റ് പാക്ക് ‘ആഡ് ഹോപ്പ് ബക്കറ്റ്’ എന്ന പേരില്‍ പുറത്തിറക്കി. കെഎഫ്‌സിയുടെ 300 ലധികം സ്റ്റോറുകളിലും ഓണ്‍ലൈന്‍ വഴിയും ‘ആഡ് ഹോപ്പ് ബക്കറ്റ്’ ഉപയോക്താവിന് ലഭ്യമാണ്. ‘ആഡ് ഹോപ്പ് ബക്കറ്റ്’ വില്‍ക്കുമ്പോള്‍ ലഭിക്കുന്ന രൂപയില്‍ നിന്നും 5 രൂപ വീതം ആഡ് ഹോപ്പ് പദ്ധതിയില്‍ നിക്ഷേപിക്കുക എന്നതാണ് കെഎഫ്‌സി ഇന്ത്യയുടെ ലക്ഷ്യം. ഒക്ടോബര്‍ 10 മുതല്‍ കെഎഫ്‌സിയുടെ എല്ലാ സ്റ്റോറുകളിലും ഈ പദ്ധതിക്ക് തുടക്കം കുറിച്ചു.

ഇമേജ് റെക്ഗനിഷന്‍ ടെക്‌നോളജിയുടെ സഹായത്തോടെ കെഎഫ്‌സി ബക്കറ്റില്‍ ആലേഖനം ചെയ്ത ചിത്രങ്ങള്‍ പരമാവധി ഷെയര്‍ ചെയ്യാന്‍ സാധിക്കുന്നു. കൂടാതെ www.addhope.in എന്ന വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്ത് ബക്കറ്റിലെ ചിത്രം നിങ്ങളുടെ മൊബൈല്‍ ക്യമാറയില്‍ പകര്‍ത്തുമ്പോള്‍ ബ്രൗസര്‍ നേരേ ഈ ചിത്രത്തിലെ സ്‌കൂള്‍ കുട്ടിയുടെ കഥയിലേക്ക് റീഡയറക്ട് ചെയ്യപ്പെടുന്നു.

വേള്‍ഡ് ഫുഡ് പ്രോഗ്രാം (WFP), ഇന്ത്യ ഫുഡ് ബാങ്കിംഗ് നെറ്റ്‌വര്‍ക്ക് (IFBN), സ്‌മൈല്‍ ഫൗണ്ടേഷന്‍ എന്നീ സംഘടനകള്‍ വഴി അവബോധം സൃഷ്ടിക്കുകയും പണം സ്വരൂപിക്കുകയും ചെയ്യുക എന്നതാണ് കെഎഫ്‌സി ആഡ് ഹോപ്പ് പദ്ധതിയുടെ മറ്റൊരു പ്രത്യേകത.

Comments

comments

Categories: Branding

Related Articles