ഇന്ത്യയില്‍ നിക്ഷേപസാധ്യതകള്‍ തേടി ഐഎഫ്‌സി

ഇന്ത്യയില്‍ നിക്ഷേപസാധ്യതകള്‍ തേടി ഐഎഫ്‌സി

ന്യുഡെല്‍ഹി: ലോകബാങ്കിന്റെ സ്വകാര്യ മേഖല നിക്ഷേപക വിഭാഗമായ ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍(ഐഎഫ്‌സി) ഇന്ത്യയില്‍ കൂടുതല്‍ പ്രാരംഭഘട്ട നിക്ഷേപ അവസരങ്ങള്‍ തേടുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ ഓണ്‍ലൈന്‍ ഗ്രോസറി റീട്ടെയ്‌ലര്‍മാരായ ബിഗ്ബാസ്‌ക്കറ്റിന്റെ 150 ദശലക്ഷം ഡോളറിന്റെ നിക്ഷേപസമാഹരണത്തിലും മെയ്മാസത്തിലെ ലെന്‍സ്‌കാര്‍ട്ടിന്റെ 400 കോടിയുടെ നിക്ഷേപസമാഹരണത്തിലും ഐഎഫ്‌സി പങ്കെടുത്തിരുന്നു.

2014 ജൂണില്‍ 4.7 ബില്ല്യണ്‍ ഡോളറിന്റെ നിക്ഷേപപദ്ധതി പഖ്യാപിച്ചിരുന്നു. വാഷിംഗ്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐഎഫ്‌സി ആഗോളതലത്തില്‍ ഒരു ബില്ല്യണ്‍ ഡോലര്‍ മൂല്യം വരുന്ന സ്വകാര്യ ഇക്വിറ്റിയും വെഞ്ച്വര്‍ കാപിറ്റല്‍ അസറ്റും കൈകാര്യം ചെയ്യുന്നുണ്ട്. കണ്‍സ്യൂമര്‍ ഇന്റര്‍നെറ്റ്, ഹെല്‍ത്തകെയര്‍, ക്ലീന്‍-ടെക്, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ നിക്ഷേപത്തിനാണ് ഐഎഫ്‌സി പ്രഥമ പരിഗണന നല്‍കുന്നത്.

Comments

comments

Categories: Business & Economy