സോഷ്യല്‍ മീഡിയ ഉപയോഗം ഏകാഗ്രത നശിപ്പിക്കില്ല

സോഷ്യല്‍ മീഡിയ ഉപയോഗം ഏകാഗ്രത നശിപ്പിക്കില്ല

 

സ്ഥിരമായി സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവരുടെ ഏകാഗ്രത നശിക്കുമെന്ന ധാരണ തിരുത്തി അമേരിക്കയിലെ ബാരി സര്‍വകലാശാലയിലെ ഗവേഷകര്‍ രംഗത്ത്. മനുഷ്യന്റെ ഓഫ്‌ലൈന്‍ കമ്മ്യൂണിക്കേഷനെ സോഷ്യല്‍ മീഡിയ നശിപ്പിക്കുമെന്നായിരുന്നു ഇതുവരെയുള്ള പൊതുധാരണ. ഓണ്‍ലൈന്‍ ആയി ജീവിക്കുന്നവരെയും അധികം സോഷ്യല്‍ മീഡിയ അനുഭവം ഇല്ലാത്തവരെയും താരതമ്യം ചെയ്താല്‍ രണ്ടുകൂട്ടരുടെയും ഏകാഗ്രത ഒരുപോലെയാണെന്നാണ് ഇവരുടെ നിരീക്ഷണം. 209 പേരിലാണ് പഠനം നടത്തിയത്. സാമൂഹികമായ ചുറ്റുപാടുകളാണ് പഠനവിധേയമാക്കിയത്. ശ്രദ്ധിക്കാനുള്ള കഴിവ്, സമയത്തിന്റെ സമ്മര്‍ദ്ദം, ദീര്‍ഘകാലയളവിലെ ഏകാഗ്രത, സാമൂഹികമായ ഇടപഴകലുകള്‍ക്കുള്ള കഴിവ് എന്നിവയെല്ലാം പരിശോധിച്ചു. സോഷ്യല്‍ മീഡിയ ഉപയോഗിക്കാത്തവരേക്കാള്‍ പിന്നിലല്ല സ്ഥിരം സോഷ്യല്‍ മീഡിയ ഉപയോക്താക്കളെന്ന് തെളിയുകയും ചെയ്തു.

Comments

comments

Categories: Life