സിക വൈറസ് ഏഷ്യയില്‍ വ്യാപിക്കാനിട: ലോകാരോഗ്യ സംഘടന

സിക വൈറസ് ഏഷ്യയില്‍ വ്യാപിക്കാനിട: ലോകാരോഗ്യ സംഘടന

 

മനില: സിക വൈറസ് ഏഷ്യയില്‍ വ്യാപകമാകാനിടയുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ലോകാരോഗ്യ സംഘടന ഡയറക്റ്റര്‍ മാര്‍ഗരറ്റ് ചാനാണ് ഇക്കാര്യം അറിയിച്ചത്. ലോകാരോഗ്യ സംഘടനയുടെ വിദഗ്ധ സംഘം വൈറസിനെ പ്രതിരോധിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ ആരായുകയാണെന്നും മാര്‍ഗരറ്റ് ചാന്‍ സൂചിപ്പിച്ചു. ഫിലിപ്പീന്‍സിന്റെ തലസ്ഥാനമായ മനിലയില്‍ സംഘടിപ്പിച്ച ലോകാരോഗ്യ സംഘടനയുടെ വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അവര്‍.

നിര്‍ഭാഗ്യവശാല്‍ ഇതു വരെയായിട്ടും ശാസ്ത്രജ്ഞര്‍ക്കു പല നിര്‍ണായക ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കാന്‍ സാധിച്ചിട്ടില്ലെന്ന് മാര്‍ഗരറ്റ് ചാന്‍ പറഞ്ഞു. സിംഗപ്പൂരില്‍ ഇതിനോടകം 100 പേര്‍ക്ക് സിക രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞു. സിക അനുബന്ധ രോഗങ്ങളുടെ രണ്ടു കേസുകള്‍ തായ്‌ലന്‍ഡില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സിക രോഗം മുതിര്‍ന്നവരില്‍ കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാക്കില്ലെങ്കിലും ഗര്‍ഭസ്ഥ ശിശുക്കളില്‍ ജന്മനാ പല ഗുരുതര പ്രശ്‌നങ്ങളും ഉണ്ടാകാന്‍ ഇതു കാരണമാകും. ലോകാരോഗ്യ സംഘടനയുടെ കണക്കു പ്രകാരം കൊതുകു പരത്തുന്ന ഈ രോഗത്തിന്റെ സാന്നിധ്യം ഇതു വരെ ആഗോളതലത്തില്‍ 70 ഓളം രാഷ്ട്രങ്ങളില്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.

Comments

comments

Categories: Slider, Top Stories