പ്രിസ് ട്രേഡിംഗ് കമ്പനി: വീണ്ടും ഒരു മലയാളി വിജയഗാഥ

പ്രിസ് ട്രേഡിംഗ് കമ്പനി: വീണ്ടും ഒരു മലയാളി വിജയഗാഥ

സംരംഭകത്വം പൂര്‍ണമാകുന്നത് സന്തോഷം സൃഷ്ടിക്കപ്പെടുമ്പോഴാണ്; സമൂഹത്തിലും, ഉപഭോക്താക്കളിലും ഒപ്പമുള്ള സഹപ്രവര്‍ത്തകരിലും. ഇതോടൊപ്പം സംരംഭകന്റെ നേട്ടങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍ മാത്രമേ സംരംഭകത്വം അതിന്റെ ലക്ഷ്യത്തിലെത്തുന്നുള്ളൂ. ഇത് പറയുന്നത് സാങ്കേതിക പരിജ്ഞാനത്തില്‍ അധിഷ്ഠിതമായ നൂതന ഹെര്‍ബല്‍ ഉല്‍പ്പന്നങ്ങള്‍ ഇന്ത്യയടക്കം ഒന്‍പത് രാജ്യങ്ങളില്‍ വിപണനം നടത്തുന്ന പ്രിസ് ഇന്ത്യ ട്രേഡിംഗ് കമ്പനി മേധാവിയും മലയാളിയുമായ സുനില്‍ എബ്രഹാമാണ്. സംരംഭകത്വത്തിന് പുതുനിര്‍വചനവുമായി നാല്‍പ്പത് പിന്നിടാത്ത സുനില്‍ എബ്രഹാം 2018-ഓടെ ഗുജറാത്തില്‍ ഉല്‍പ്പാദന സൗകര്യവും 50 രാജ്യങ്ങളില്‍ വിപണി സാന്നിധ്യവും നൂറുകോടിയില്‍പ്പരം രൂപയുടെ വിറ്റുവരവും നേടാനുള്ള കഠിനപ്രയത്‌നത്തിലാണ്.

img_01342012-ലാണ് സുനില്‍ എബ്രഹാം സംരംഭകത്വ മോഹവുമായി ഇന്‍ഷുറന്‍സ് രംഗമുപേക്ഷിച്ച് പ്രിസ് ഇന്ത്യ ട്രേഡിംഗ് കമ്പനി എന്ന സ്ഥാപനം തുടങ്ങിയത്. ബയോ-ടെക് ഉല്‍പ്പന്നങ്ങളുടെ നിര്‍മാണത്തിലും വിപണനത്തിലും ആഗോള സാന്നിധ്യമുള്ള ബിഎസ്‌വൈ ബയോ-ടെക് കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍ ഇന്ത്യയിലടക്കം ഒന്‍പത് രാജ്യങ്ങളില്‍ വില്‍പ്പന നടത്താനുള്ള അവകാശം നേടിക്കൊണ്ടാണ് അദ്ദേഹം ബിസിനസ് രംഗത്തേയ്‌ക്കെത്തുന്നത്. 400 ശതമാനത്തിലധികം വളര്‍ച്ചാനിരക്കാണ് പിന്നീടുള്ള വര്‍ഷങ്ങളില്‍ പ്രിസ് ഇന്ത്യ ട്രേഡിംഗ് കമ്പനി സ്വന്തമാക്കിയത്. ”ഇന്നൊവേറ്റീവ് ഉല്‍പ്പന്നങ്ങള്‍, നൂതന മാര്‍ക്കറ്റിംഗ് സങ്കേതങ്ങള്‍, ഇ-കൊമേഴ്‌സിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തിയുള്ള വിപണനം തുടങ്ങി വിവിധ ഘടകങ്ങളാണ് ഈ വിജയത്തിന് പിന്നിലുള്ള രഹസ്യം,”സുനില്‍ പറയുന്നു.

വെല്‍നെസ്- കോസ്‌മെറ്റിക് ഉല്‍പ്പന്നങ്ങളുടെ വിപണി ലോകവ്യാപകമായി വളരുകയാണ്. ഔഷധ സസ്യങ്ങളില്‍ നിന്നും ഫലങ്ങളില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന സ്വാഭാവിക ഹെര്‍ബല്‍ എക്‌സ്ട്രാറ്റുകളില്‍ നിന്നുണ്ടാക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് ലോകമെമ്പാടും സ്വീകാര്യതയുണ്ട്. ഇത് തിരിച്ചറിഞ്ഞാണ് സുനില്‍ ഈ മേഖലയില്‍ സജീവ സാന്നിധ്യമാകാന്‍ തീരുമാനിച്ചത്.

‘ഇന്ത്യന്‍ മള്‍ബറി’ എന്നപേരിലറിയപ്പെടുന്ന നോനി പഴത്തിന്റെ സത്തില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന അമോണിയ വിമുക്തമായ സ്വാഭാവിക ‘ഹെയര്‍ കളര്‍’ ഉല്‍പ്പന്നമായ നോനി ബ്ലാക്ക് ഹെയര്‍ മാജിക്കാണ് സുനില്‍ ഇന്ത്യയും ഗള്‍ഫുമടക്കം ഒന്‍പത് രാജ്യങ്ങളില്‍ വിപണിയിലെത്തിച്ച ആദ്യ ഉല്‍പ്പന്നം. 3000 കോടിയുടേതാണ് മുടി കറുപ്പിക്കുന്ന ഉല്‍പ്പന്നങ്ങളുടെ വിപണി. ശരാശരി 18 ശതമാനത്തിലധികം വളര്‍ച്ചയും ഈ ഉല്‍പ്പന്നങ്ങളുടെ വിപണി രേഖപ്പെടുത്തുന്നു. വന്‍കിട കമ്പനികള്‍ മത്സരിക്കുന്ന മേഖലയിലേക്കാണ് ശക്തമായ നിശ്ചയദാര്‍ഢ്യവുമായി സുനില്‍ പ്രവേശിച്ചത്. ” കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ നോനി ബ്ലാക്ക് കളര്‍ മാജിക്ക് വിപണിയില്‍ വന്‍ വിജയമാണ് നേടിയത്. ഇന്ത്യയും ഗള്‍ഫുമടക്കമുള്ള രാജ്യങ്ങളില്‍ ഏറെ ജനകീയമാണ് ഈ ഉല്‍പ്പന്നം. ഫ്‌ളിപ്കാര്‍ട്ട്, ആമസോണ്‍ അടക്കമുള്ള ഇ- കോമേഴ്‌സ് സൈറ്റുകളിലൂടെയും ഈ ഉല്‍പ്പന്നം വന്‍തോതില്‍ വിറ്റുപോകുന്നുണ്ട്. ആമസോണിന്റെ ‘പവര്‍ സെല്ലര്‍’ സ്റ്റാറ്റസിലേക്ക് പ്രിസ് ഇന്ത്യയ്‌ക്കെത്താനായത് ഈ ഉല്‍പ്പന്നത്തിന്റെ ജനപ്രീതി മൂലമാണ്, ”സുനില്‍ പറയുന്നു.

”അമോണിയ വിമുക്തമായ ഹെയര്‍ കളറിംഗ് ഉല്‍പ്പന്നമാണ് നോനി ബ്ലാക്ക് ഹെയര്‍ മാജിക്. സിംഗപ്പൂര്‍ സര്‍ക്കാരിന്റെ ഗുണമേന്മാ അവാര്‍ഡ് നേടിയ കമ്പനിയായ ബിഎസ് വൈ ആണ് ഇത് നിര്‍മിക്കുന്നത്. 100 ശതമാനം നോനി പഴത്തില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന ഉല്‍പ്പന്നമെന്ന നിലയില്‍ തികച്ചും പ്രകൃതിദത്തമായ ഉല്‍പ്പന്നമാണിത്. മുടിയില്‍ പുരട്ടി മസാജ് ചെയ്ത ശേഷം പത്ത് മിനുട്ട് കഴിഞ്ഞ് ശുദ്ധജലത്തില്‍ കഴുകിക്കളയണം. ഷാംപൂവോ മറ്റ് സാധനങ്ങളോ ഉപയോഗിച്ച് മുടി വൃത്തിയാക്കേണ്ട ആവശ്യമില്ല. സ്വാഭാവികമായ കറുത്ത നിറം മുടിക്ക് ലഭിക്കുന്നതോടൊപ്പം മുടിയുടെ സ്വാഭാവിക ആരോഗ്യത്തിനും താരന്‍ മാറ്റാനും ഇതിന്റെ ഉപയോഗം സഹായിക്കും,” സുനില്‍ പറയുന്നു.

6g9b1589കോശങ്ങളുടെ പുനര്‍ക്രമീകരണത്തിനും നവ ജീവനത്തിനും സഹായിക്കുന്ന ഘടകങ്ങളടങ്ങിയ അമൂല്യ ഔഷധസത്താണ് നോനി ജ്യൂസ്. കാന്‍സറടക്കം നിരവധി രോഗ പ്രതിരോധത്തിന് പ്രതിരോധത്തിന് പ്രയോജനകരമാണെന്ന് കരുതുന്ന ഘടകങ്ങളാണ് നോനി ജ്യൂസില്‍ അടങ്ങിയിരിക്കുന്നത്. പ്രിസ് ഇന്ത്യ വിപണിയിലെത്തിക്കുന്ന നോനി ജ്യൂസ് 100 ശതമാനം പ്രകൃതിദത്തമാണ്. ഇതാണ് ഞങ്ങളുടെ ഉല്‍പ്പന്നത്തെ കൂടുതല്‍ സ്വീകാര്യമാക്കുന്ന ഘടകം, സുനില്‍ വ്യക്തമാക്കുന്നു. വണ്‍ മിനിട്ട് ഹെയര്‍ കളര്‍, നാച്ചുറല്‍ നെയില്‍ പോളിഷ് (nude nail) തുടങ്ങിയവയാണ് പ്രിസ് ട്രേഡിംഗ് വിപണിയിലെത്തിക്കുന്ന മറ്റ് ഉല്‍പ്പന്നങ്ങള്‍.”2017 അവസാനത്തോടെ ഇത്തരം പത്തിലധികം ടെക്‌നോളജി ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കാനാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്. ഗുജറാത്തില്‍ നിര്‍മാണത്തിലിരിക്കുന്ന ആധുനിക സൗകര്യങ്ങളുള്ള നിര്‍മാണശാലയിലായിരിക്കും ഭൂരിഭാഗം ഉല്‍പ്പന്നങ്ങളും നിര്‍മിക്കുക. ഇവിടെ നിന്ന് അന്‍പതിലധികം രാജ്യങ്ങളിലേക്ക് ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യാനാണ് പ്രിസ് ട്രേഡിംഗ് ലക്ഷ്യമിടുന്നത്. നൂറിലധികം കോടിരൂപയുടെ വിറ്റുവരവും അനിഷേധ്യമായ ഗവേഷണ -വികസന സംവിധാനങ്ങളുമുള്ള ടെക്‌നോളജി അധിഷ്ഠിത ഇന്നൊവേഷന്‍ സ്ഥാപനമെന്നതാണ് എന്റെ ലക്ഷ്യം.” സുനില്‍ പറയുന്നു.

പുതിയ ഉല്‍പ്പന്നങ്ങളും വിപണികളും തേടിയുള്ള സുനിലിന്റെ നിരന്തരമായ വിദേശയാത്രകള്‍ക്കിടയില്‍ സ്ഥാപനത്തെ നയിക്കുന്നതും പ്രചോദനം നല്‍കുന്നതും ഭാര്യയും പ്രിസ് ട്രേഡിംഗ് കമ്പനി ഡയറക്ടറുമായ റീജാ സുനിലാണ്. ഒപ്പം മുപ്പതിലധികം കഴിവുറ്റ സഹപ്രവര്‍ത്തകരുടെ പി
ന്തുണയും. സുനിലിനെപ്പോലെ സംരംഭകത്വ അഭിവാച്ഛയുള്ള യുവാക്കളാണ് നാളത്തെ കേരളത്തെ നയിക്കേണ്ടതെന്ന് നമ്മുടെ യുവതലമുറ ഏറ്റുപറയുകയാണെങ്കില്‍ അത് കേരളത്തിന്റെ സംരംഭകത്വ വിജയത്തിന്റെ കൂടി പ്രതിധ്വനിയായിരിക്കും.

30d9efbഫാക്ട് ഫയല്‍

പ്രിസ് ട്രേഡിംഗ് കമ്പനി
ആരംഭം: 2013
സ്ഥാപകന്‍: സുനില്‍ എബ്രഹാം
സഹ- സ്ഥാപക : റീജാ സുനില്‍
വാര്‍ഷിക വളര്‍ച്ചാ നിരക്ക്: 400%

 

സെക്ടര്‍: വെല്‍നെസ്- കോസ്‌മെറ്റിക് ഉല്‍പ്പന്നങ്ങള്‍
വിപണി : ഇന്ത്യയും ഗള്‍ഫ് രാജ്യങ്ങളുമടക്കം ഒന്‍പത് രാജ്യങ്ങള്‍
:ഇന്ത്യയില്‍ മാത്രം 300-ല്‍ അധികം വിതരണക്കാര്‍,
കേരളത്തില്‍ എണ്‍പതിലധികം.
:ഫ്‌ളിപ്കാര്‍ട്ട്, ആമസോണ്‍ തുടങ്ങിയ ഇ- കൊമേഴ്‌സ്
പ്ലാറ്റ്‌ഫോമുകളിലെ പവര്‍ സ്റ്റാറ്റസ്
നിലവിലുള്ള പ്രധാന ഉല്‍പ്പന്നങ്ങള്‍ :
നോനി ബ്ലാക്ക് ഹെയര്‍ മാജിക്
ബിഎസ് വൈ നോനി ജ്യൂസ്
വണ്‍ മിനിറ്റ് ഹെയര്‍ കളര്‍
നാച്ചുറല്‍ നെയില്‍ പോളിഷ്

ലക്ഷ്യം: 2018 ഓടെ 100 കോടി രൂപയുടെ
വിറ്റുവരവും അമ്പതോളം രാജ്യങ്ങളിലെ
വിപണി സാന്നിധ്യവും

bigstock-exotic-fruit-noni-on-white-69436075-817x560ആരോഗ്യ സംരക്ഷണത്തിന് നോനിപ്പഴം
‘ഇന്ത്യന്‍ മള്‍ബറി’ യെന്ന പേരിലും അറിയപ്പെടുന്ന നോനിപ്പഴം രാരടോംഗ, സമോവ, ഫിജി തുടങ്ങിയ ദ്വീപുകളിലെ പ്രധാന ഭക്ഷ്യവസ്തുവാണ്. ശാസ്ത്രീയനാമം മൊറിന്‍ഡ സിട്രിഫോളിയ. റൂബിയേസിയേ സസ്യ കുടുംബത്തിലെ അംഗം. പോളിനേഷ്യന്‍ ദ്വീപുകളില്‍ വ്യാപകമായി കാണപ്പെടുന്നു. രണ്ടാം ലോക മഹായുദ്ധകാലത്ത് പോ
ളിനേഷ്യന്‍ ദ്വീപിലെത്തിയ സൈനികര്‍ക്ക് തദ്ദേശീയരാണ് ആരോഗ്യ സംരക്ഷണത്തിന് നോനി പരിചയപ്പെടുത്തിയത്. ഈ അത്ഭുത ചെടിയുടെ എല്ലാ ഭാഗങ്ങളും ഉപയോഗിക്കാനാവും. ഇരുപത് അടിയോളം ഉയരത്തില്‍ വളരുന്ന ഈ ചെടിയില്‍ വര്‍ഷം മുഴുവനും പഴങ്ങളുണ്ടാകും. പാകമായ പഴത്തിന് ഉരുളക്കിഴങ്ങിന്റെ വലിപ്പവും കടച്ചക്കയുടെ രൂപവുമാണ്.
പോളിനേഷ്യക്കാര്‍ നോനിപ്പഴം പാകമാകുന്നതിന് മുന്‍പുതന്നെ പറിച്ചെടുത്ത് പഴുപ്പിക്കുന്നു. പിന്നീട് പഴച്ചാറെടുത്ത് അരിച്ചെടുക്കും. പരമ്പരാഗത രീതിയില്‍ തയാറാക്കുന്ന ഈ പഴച്ചാര്‍ ശരീരത്തിന് അമിതാധ്വാനമില്ലാത്ത സമയത്താണ് കഴിക്കുക. താഹിതിയന്‍ നോനി ഇന്റര്‍നാഷ്ണല്‍ എന്ന കമ്പനിയാണ് നോനി ആദ്യമായി അമേരിക്കന്‍ വിപണിയിലെത്തിച്ചത്.

പ്രാഥമിക ഗവേഷണങ്ങള്‍
കൈതച്ചക്കയില്‍ നിന്ന് വാണിജ്യപ്രാധാന്യമുള്ള ബ്രോമലിന്‍ എന്ന രാസഘടകം വേര്‍തിരിച്ചെടുത്ത ഡോ. ഹെനിന്‍കെ, 1972-ല്‍ നോനിയില്‍ ഗവേഷണമാരംഭിക്കുകയും കൈതച്ചക്കയിലുള്ളതിനേക്കാള്‍ ബ്രോമലിന്‍ നോനിയിലുണ്ടെന്ന് കണ്ടെത്തുകയും ചെയ്തു. ഏറ്റവും ഔഷധമൂല്യമുള്ള നോനി കാണപ്പെടുന്നത് താഹിതി ദ്വീപുകളിലാണെന്നും അദ്ദേഹം മനസിലാക്കി. നോനിയിലെ ഔഷധഗുണമുള്ള രാസവസ്തു കണ്ടെത്താന്‍ വര്‍ഷങ്ങളോളം പരീക്ഷണങ്ങള്‍ നടത്തിയ ഹെനിന്‍കെ സീറോനിന്‍ എന്ന ആല്‍ക്കലോയിഡ് വേര്‍തിരിച്ചെടുത്തു. നോനിയിലുള്ള പ്രോസിറോനിന്‍, മറ്റു ഘടകങ്ങളായ ജീവകങ്ങള്‍, ധാതുലവണങ്ങള്‍, ആന്റി ഓക്‌സിഡന്റുകള്‍, സീറോടോണിന്‍, മാംസ്യം എന്നിവയുമായി പ്രോസിറോനേസ് എന്ന എന്‍സൈമിന്റെ സാന്നിധ്യത്തില്‍ ചേരുമ്പോള്‍ വന്‍കുടലില്‍ വച്ച് സീറോനിന്‍ ഉണ്ടാവുകയും കരളില്‍ സംഭരിക്കപ്പെടുകയും ചെയ്യുന്നു. അസ്വാഭാവികമായി പ്രവര്‍ത്തിക്കുന്ന ശരീരകോശങ്ങളുടെ പ്രവര്‍ത്തനം സാധാരണഗതിയിലാക്കാന്‍ സീറോനിന്‍ സഹായിക്കുന്നു.

പ്രധാന രാസഘടകങ്ങള്‍
പ്രോസിറോനിനോടൊപ്പം അന്‍തോകിനോണ്‍, ബീറ്റാകരോട്ടിന്‍, കാല്‍സ്യം ലിനോലിക് ആസിഡ്, മഗ്നീഷ്യം, പെക്ടിന്‍, പൊട്ടാസ്യം, മാംസ്യം, ബീറ്റാ സാറ്റോ സ്റ്റിറോള്‍, ഫിനൈല്‍ അലിന്‍, തൈറോസിന്‍, എല്ലാ ‘ബി’ ജീവകങ്ങളും, ജീവകം സി, ആന്‍തോ സയനൈഡുകള്‍ എന്നിവയും നോനിപ്പഴത്തിലുണ്ട്.
* നോനിപ്പഴത്തിലുള്ള സ്‌കോപോലെറ്റിന്‍ രക്താതിസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നു.
* ശരീരത്തിലെ നൈട്രിക് ആസിഡിന്റെ ഉല്‍പ്പാദനം ത്വരിതപ്പെടുത്തുന്നതിലൂടെ രക്തക്കുഴലുകളിലെയും ഹൃദയത്തിലെയും സമ്മര്‍ദം കുറയുമെന്നതിനോടൊപ്പം ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ധിക്കുകയും ചെയ്യുന്നു.
* നോനിയിലുള്ള സിറോനിന്‍ ഭക്ഷ്യവസ്തുക്കളിലുള്ള പോഷകമൂലകങ്ങള്‍ മെച്ചപ്പെട്ട രീതിയില്‍ വലിച്ചെടുക്കാന്‍ സഹായിക്കുന്നു.
* നോനിയിലുള്ള ഒളിഗോ സാക്കറെഡുകള്‍ വിഷാദാവസ്ഥ തരണം ചെയ്യാനും മാനസികാരോഗ്യം നിലനിര്‍ത്താനും സഹായിക്കുന്നു.

കേരളത്തില്‍
കാസര്‍ഗോഡ് ജില്ലയിലെ നിലേശ്വരം തൈക്കടപ്പുറം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നെയ്തല്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ കടലോര മേഖലയിലെ വീട്ടുവളപ്പുകളില്‍ നോനി കൃഷി ചെയ്ത് വരുന്നു. തമിഴ്‌നാട്ടിലെ തൃശിനാപ്പള്ളിയിലുള്ള അന്‍സ ഇന്റര്‍നാഷ്ണല്‍ എന്ന കമ്പനിയുമായുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് കൃഷി. നടീല്‍ വസ്തുക്കളും ജൈവകൃഷിക്കാവശ്യമായ ഉപാ
ധികളും കമ്പനി തന്നെ ലഭ്യമാക്കുന്നു.

bsy-20ml-1നോനി ബ്ലാക്ക് ഹെയര്‍ മാജിക്ക്

നോനി പഴത്തില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുന്നു
അമോണിയ വിമുക്തം
പി പി ഡി സംയുക്ത വിമുക്തം
കുറച്ച് സമയത്തിനുള്ളില്‍ അധിക ഫലം
തൊലിപ്പുറത്ത് പറ്റിപ്പിടിക്കുന്നില്ല
ഷാംപൂ, കണ്ടീഷ്ണര്‍ എന്നിവ പ്രത്യേകം
ഉപയോഗിക്കേണ്ടതില്ല
32 രാജ്യങ്ങളില്‍ വിജയം നേടിയ ഉല്‍പ്പന്നം
യുഎസ്എ സാങ്കേതികവിദ്യ
ഉപയോഗിച്ച് നിര്‍മിക്കുന്നു
യുഎസ് ഹലാല്‍ സര്‍ട്ടിഫൈഡ്
സര്‍ട്ടിഫൈഡ് ഉല്‍പ്പന്നം
100 ശതമാനം വെജിറ്റേറിയന്‍
യുഎസ് എഫ്ഡിഎ ജിഎംപി
സര്‍ട്ടിഫൈഡ് ഉല്‍പ്പന്നം

Comments

comments

Categories: FK Special