ഗുണമേന്മയും വിശ്വാസ്യതയും കൈമുതലാക്കി പാനസോണിക്

ഗുണമേന്മയും വിശ്വാസ്യതയും  കൈമുതലാക്കി പാനസോണിക്

ഗൃഹോപകരണ കമ്പനികളെ സംബന്ധിച്ചിടത്തോളം ഓണക്കാലവും മറ്റ് ഉത്സവകാലങ്ങളുമെല്ലാം ഏറെ നിര്‍ണായകമാണ്. പുതിയ ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കാന്‍ പറ്റിയ സമയവും കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ഏറ്റവും യോജിച്ച സമയവും ഉത്സവകാലംതന്നെ. വളരെയേറെ ആലോചിച്ചാണ് ഉത്സവകാലങ്ങളിലെ തങ്ങളുടെ വില്‍പ്പന എങ്ങനെയായിരിക്കണമെന്ന് വിവിധ കമ്പനികള്‍ തീരുമാനിക്കുന്നത്. സെ
പ്തംബറിലാണ് ഓണമെങ്കില്‍ ജൂലൈ മുതല്‍ വിപണികള്‍ സജീവമായിത്തുടങ്ങും. സെപ്തംബര്‍ അവസാനിക്കുന്നതുവരെ പിന്നെ ഓണവിപണി കൊഴുക്കുകയാണ്. ഗൃഹോപകരണ മേഖലയിലാണ് ഓണക്കാലത്ത് വിപണി ഏറെ സജീവമാകുന്നത്. ഹോം അപ്ലയന്‍സസ് സ്ഥാപനങ്ങളെ സംബന്ധിച്ചിടത്തോളം തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ഏറ്റവുമധികം വിറ്റുപോകുന്ന സമയംകൂടിയാണിത്. മികച്ച രീതിയിലുള്ള വളര്‍ച്ചയാണ് ഈ ഓണക്കാലത്ത് ഗൃഹോപകരണ മേഖലയില്‍ ഉണ്ടായതെന്ന് വ്യവസായ പ്രമുഖര്‍ വിലയിരുത്തുന്നു. ആഗോളതലത്തില്‍ സജീവ സാന്നിധ്യമായ പ്രമുഖ കമ്പനിയായ പാനസോണികിനും പറയാനുണ്ട് ഇക്കഴിഞ്ഞ ഓണത്തിന് വിപണിയില്‍ മികച്ച പങ്കാളിത്തം സ്വന്തമാക്കാന്‍ കഴിഞ്ഞതിനെക്കുറിച്ച്. മറ്റ് കമ്പനികള്‍ നല്‍കുന്ന സേവനങ്ങളില്‍ നിന്നും ഉല്‍പ്പന്നങ്ങളില്‍ നിന്നും വ്യത്യസ്തത കാത്തുസൂക്ഷിക്കാനായതിനാലാണ് തങ്ങളുടെ ഉല്‍പ്പന്നങ്ങളില്‍ ജനങ്ങള്‍ വിശ്വാസമര്‍പ്പിച്ചതെന്ന്് കമ്പനി അധികൃതര്‍ സാക്ഷ്യപ്പെടുത്തുന്നു.
കൂടുതലാളുകളും ടിവി പോലുള്ളവയാണ് ഓണക്കാലത്ത് വാങ്ങാറുള്ളത്. അതുകൊണ്ടുതന്നെ ഈ വിഭാഗത്തില്‍ പലതരം വിലക്കിഴിവുകളും ആനുകൂല്യങ്ങളും കമ്പനികള്‍ നല്‍കാറുമുണ്ട്. ഈ വര്‍ഷത്തെ ഓണത്തോടനുബന്ധിച്ച് എല്‍ഇഡി ടിവികളായിരുന്നു പാനസോണിക് അധികവും വിറ്റഴിച്ചത്. ഈ വില്‍പ്പനയിലൂടെ 30 ശതമാനത്തിലധികം വളര്‍ച്ചയാണ് ഓണക്കാലത്ത് കമ്പനിക്ക് നേടാനായത്. അതായത് ഇന്‍ഡസ്ട്രിയല്‍ ആവറേജിനേക്കാള്‍ കൂടുതല്‍ വളര്‍ച്ച. പാനസോണിക് ഉല്‍പ്പന്നങ്ങളില്‍ ഏറ്റവുമധികം ടേണോവര്‍ നേടിയതും എല്‍ഇഡി ടിവികളാണ്.
” ഇത്തവണത്തെ ഓണത്തിന് എസി വിഭാഗത്തില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ വില്‍പ്പന നടന്നിട്ടുണ്ട്. സാധാരണ ഓണസമയത്ത് എസി അധികം വിറ്റുപോകാറില്ല. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായ വളര്‍ച്ചയാണ് ഈ വര്‍ഷം രേഖപ്പെടുത്തിയത്. എല്‍ഇഡി ടിവികള്‍ കഴിഞ്ഞാല്‍ റഫ്രിജറേറ്ററും എസിയുമാണ് ഈ ഓണവിപണിയില്‍ കൂടുതല്‍ വിറ്റഴിക്കാന്‍ കഴിഞ്ഞ പാനസോണിക് ഉല്‍പ്പന്നങ്ങള്‍,” പാനസോണികിന്റെ കേരളത്തിലെ ബിസിനസ് മാനേജരായ റോബി ജോസഫ് ദേവസ്യ പറയുന്നു.

സൈക്കിള്‍ ലാംപില്‍ നിന്ന് തുടക്കം
പാനസോണിക് എന്ന സ്ഥാപനം ആഗോളതലത്തില്‍ ശ്രദ്ധേയമായ ബ്രാന്‍ഡായി വളര്‍ന്നതിനു
പിന്നില്‍ ഒരു നൂറ്റാണ്ടോളം പഴക്കമുള്ള കഥയുണ്ട്. 1918-ല്‍ ജപ്പാനില്‍ കോനോസുക് മത്‌സുഷിത് എന്നയാളാണ് പാനസോണിക് കമ്പനിക്ക് തുടക്കമിട്ടത്. ഇലക്ട്രോണിക് ഉല്‍പ്പന്നമേഖലയില്‍ ധാരാളം സംഭാവനകള്‍ നല്‍കിയ രാജ്യമായതുകൊണ്ടുതന്നെ കമ്പനിയുടെ പേര് ആഗോളതലത്തില്‍ അറിയപ്പെടാന്‍ അധികകാലം വേണ്ടി വന്നില്ല. മുന്‍കാലങ്ങളില്‍ സൈക്കിളുകളില്‍ ഉപയോഗിച്ചിരുന്ന സൈക്കിള്‍ ലാംപാണ് പാനസോണിക് ആദ്യം നിര്‍മിച്ച് തുടങ്ങിയത്. ഒരു വീടിന്റെ കൊച്ചുമുറിയായിരുന്നു അന്ന് പാനസോണികിന്റെ ഫാക്ടറി. സൈക്കിള്‍ ലാംപില്‍ തുടക്കമിട്ട നിര്‍മാണം പിന്നീട് ഓഡിയോ ഉല്‍പ്പന്നങ്ങളിലേക്കും വ്യാപിച്ചു. ഇതിനുശേഷമാണ് പാനസോണിക് കമ്പനി ഗൃഹോപകരണങ്ങളുടെ നിര്‍മാണവും വില്‍പ്പനയും തുടങ്ങുന്നത്. ഹെയര്‍ ഡ്രൈയര്‍ മുതല്‍ തുടങ്ങുന്നു ഇവരുടെ ഉല്‍പ്പന്ന ശൃംഖല.
”ഇന്ന് എല്ലാത്തരം ഉല്‍പ്പന്നങ്ങളും നിര്‍മിച്ച് വിപണിയിലെത്തിക്കുന്ന കമ്പനിയായി പാനസോണിക് മാറിയിരിക്കുന്നു. നിര്‍മിക്കുന്ന എല്ലാ ഉല്‍പ്പന്നങ്ങളും ഇന്ത്യയിലേക്ക് എത്തുന്നില്ലെങ്കില്‍പ്പോലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇവ വില്‍ക്കുന്നു. ഒരു ജപ്പാന്‍ ബ്രാന്‍ഡെന്ന ഇമേജ്
പാനസോണികിനുണ്ട്. ജപ്പാന്‍ ഗുണമേന്മ പരസ്യങ്ങളില്‍ പോലും ഞങ്ങള്‍ ഊന്നിപ്പറയുന്നുണ്ട്. ആ ഗുണമേന്മ നിലനിര്‍ത്തുന്നതിനാല്‍ ഉപഭോക്താക്കള്‍ക്ക് ഈ ബ്രാന്‍ഡില്‍ വിശ്വാസമുണ്ട്. ഉല്‍പ്പന്നങ്ങളുടെ ഗുണമേന്മയും ഉപഭോക്താക്കള്‍ക്കിടയിലുള്ള വിശ്വസ്തതയുമാണ് പാനസോണികിന്റെ പ്രത്യേകത. പാനസോണിക് ഉല്‍പ്പന്നങ്ങളെല്ലാം എല്ലാ ക്വാളിറ്റി സ്റ്റാന്‍ഡേര്‍ഡ്‌സും കടന്നു മാത്രമേ ഉപഭോക്താക്കള്‍ക്ക് നല്‍കാന്‍ പാടുള്ളുവെന്ന തത്വം മുന്‍നിര്‍ത്തിയാണ് നിര്‍മാണ പ്രകിയകള്‍ പൂര്‍ത്തിയാക്കുന്നത്. അതുകൊണ്ടുതന്നെ എല്ലാ ഗുണമേന്മയും പാനസോണിക് ഉല്‍പ്പന്നങ്ങളിലുണ്ട്. ഗുണമേന്മ വര്‍ധിക്കുന്നതിനനുസരിച്ച് ഉല്‍പ്പന്നത്തിന്റെ വിലയിലും വര്‍ധനവുണ്ടാകുന്നു. വിലയേക്കാള്‍ ഗുണമേന്മയാണ് ഇന്ന് ഉപഭോക്താക്കള്‍ക്ക് ഏറെ താല്‍പ്പര്യമുള്ള വിഷയം,”
പാനസോണികിനെ ജനങ്ങള്‍ ഏറ്റെടുത്തതിനെക്കുറിച്ച് റോബി ജോസഫ് പറയുന്നതിങ്ങനെയാണ്.
”അഞ്ചുവര്‍ഷം മുമ്പ് പല ജാപ്പനീസ് കമ്പനികളും കടുത്ത സാമ്പത്തിക പ്രതിസന്ധികളിലൂടെയായിരുന്നു കടന്നുപോയത്. ഇത് തരണം ചെയ്യാനാവാതെ പല കമ്പനികള്‍ക്കും തങ്ങളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ട അവസ്ഥ പോലുമുണ്ടായി. എന്നാല്‍ അതില്‍ നിന്ന് വിഭിന്നമായി സാമ്പത്തിക പ്രതിസന്ധി തരണം ചെയ്ത കമ്പനികളിലൊന്നാണ് പാനസോണിക്. നഷ്ടത്തില്‍ നിന്ന് ലാഭത്തിലേക്ക് വരാന്‍ കമ്പനിക്ക് കഴിഞ്ഞിരുന്നു,” അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

ഇന്ത്യയിലേക്കും കേരളത്തിലേക്കും
ജപ്പാനില്‍ തുടക്കമിട്ട പാനസോണിക് എന്ന ബ്രാന്‍ഡ് ഇന്ത്യയിലും വേരുറപ്പിക്കാന്‍ അധികകാലം വേണ്ടി വന്നില്ല. പിന്നീട് കേരളത്തിലുള്ളവരും പാനസോണിക് ഉല്‍പ്പന്നങ്ങളില്‍ ആകൃഷ്ടരാവുകയായിരുന്നു. കഴിഞ്ഞ മൂന്നുവര്‍ഷവും 30 ശതമാനത്തിനു മുകളില്‍ വളര്‍ച്ചയാണ് പാനസോണികിന് നേടാനായിട്ടുള്ളത്. അതായത് വ്യവസായ മേഖല വളരുന്നതിനേക്കാള്‍ കൂടുതല്‍ വളര്‍ച്ചയാണ് പാനസോണിക് കമ്പനിക്ക് സ്വന്തമാക്കാനായത്. ഉപഭോക്താക്കള്‍ക്ക് ബ്രാന്‍ഡിലുള്ള വിശ്വാസം തന്നെയാണ് ഇതില്‍ പ്രധാനം. ഒരിക്കല്‍ പാനസോണിക് ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ പിന്നീട് മറ്റ് ബ്രാന്‍ഡുകളിലേക്ക് തിരിയാനുള്ള സാധ്യത കുറവാണ്. മാത്രമല്ല, അവര്‍ ഇത് മറ്റുള്ളവര്‍ക്കുകൂടി റഫര്‍ ചെയ്ത് നല്‍കുന്നുണ്ടെന്നും റോബി ജോസഫ് അഭിപ്രായപ്പെടുന്നു. ഓരോ വര്‍ഷം കഴിയുംതോറും പുതുമയേറിയ ഉല്‍പ്പന്നങ്ങള്‍
പാനസോണിക് അവതരിപ്പിക്കുന്നു. പുതുമയാഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ ഈ ബ്രാന്‍ഡിനെ ഏറ്റെടുക്കുകയും ചെയ്യുന്നു. കേരളത്തില്‍ കമ്പനിക്ക് ഏറ്റവുമധികം ടേണോവര്‍ ലഭ്യമാക്കുന്നത് എല്‍ഇഡി ടിവി തന്നെയാണെന്ന് പാനസോണിക് അധികൃതര്‍ പറയുന്നു. ഓണവിപണിയില്‍ ഏറ്റവുമധികം വിറ്റഴിക്കാനായതും എല്‍ഇഡി ടിവികള്‍ തന്നെ. ഇതോടൊപ്പം എയര്‍കണ്ടീഷനറും വാഷിംഗ് മെഷീനുകളും മികച്ച വില്‍പ്പന നടക്കുന്ന ഗൃഹോപകരണങ്ങളാണ്. കേരള മാര്‍ക്കറ്റിന്റെ 10 മുതല്‍ 12 ശതമാനം വരെ മാര്‍ക്കറ്റ് ഷെയറും പാനസോണികിനുണ്ട്.

ഈ വര്‍ഷത്തെ ഓണത്തിന് മികച്ച വാറന്റിയോടുകൂടിയ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയിലായിരുന്നു പാനസോണിക് ശ്രദ്ധ കേന്ദ്രീകരിച്ചത്. ഇത് നല്ലൊരു ശതമാനം ഉപഭോക്താക്കളെയും ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ വില്‍പ്പനയാണ് പാനസോണികിനുണ്ടായത്. വിവിധ ഉല്‍പ്പന്നങ്ങള്‍ക്ക് വ്യത്യസ്ത വാറന്റി നല്‍കിയായിരുന്നു കമ്പനി തങ്ങളുടെ ഓണവിപണിക്ക് മാറ്റുകൂട്ടിയത്. ഒരു വര്‍ഷം മുതല്‍ പത്തുവര്‍ഷം വരെ നീളുന്ന വാറന്റിയാണ് ഓണത്തോടനുബന്ധിച്ച് പാനസോണിക് ഉല്‍പ്പന്നങ്ങള്‍ക്ക് ലഭ്യമാക്കിയത്.

ഓരോ സമയങ്ങളിലും ഓരോ ഉല്‍പ്പന്നങ്ങള്‍ക്കായിരിക്കും കൂടുതല്‍ വില്‍പ്പനയുണ്ടാകുന്നത്. ഓണക്കാലത്ത് ടിവികളായിരുന്നു കമ്പനിക്ക് വളര്‍ച്ച നേടിക്കൊടുക്കുന്നതെങ്കില്‍ ഇനി എസി ഉല്‍പ്പന്നങ്ങളാവും അധികവും വില്‍പ്പന നടക്കുക. ജനുവരി ആദ്യവാരം മുതല്‍ ഇതാരംഭിക്കുമെന്നും റോബി ജോസഫ് പറയുന്നു. കഴിഞ്ഞ വര്‍ഷം മുന്‍പത്തേതിനേക്കാള്‍ ഇരട്ടിയിലധികം വില്‍പ്പന എയര്‍കണ്ടീഷനറുകള്‍ക്ക് ലഭിച്ചിരുന്നു. ഈ വര്‍ഷവും ഇതേരീതിയിലുള്ള വളര്‍ച്ചയാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. 2017 ജനുവരി മുതല്‍ എസിയായിരിക്കും ഗൃഹോപകരണ വിപണിയെ മുന്നോട്ട് നയിക്കുക. മേയ് മുതല്‍ എസി മാറി വാഷിംഗ് മെഷീന്‍ വില്‍പ്പന തുടങ്ങും. ഇതുതന്നെയാണ് കേരളത്തില്‍ സാധാരണ കണ്ടുവരുന്ന രീതി. കഴിഞ്ഞ വര്‍ഷം വാഷിംഗ് മെഷീനുകള്‍ അധികം വിറ്റഴിഞ്ഞിട്ടില്ലെങ്കില്‍ പോലും ഇത്തവണ ഈ വിഭാഗത്തിലും മികച്ച വളര്‍ച്ചയാണ് ഈ മേഖലയില്‍ തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും റോബി ജോസഫ് അഭിപ്രായപ്പെടുന്നു. എക്‌സ്‌ക്ലൂസിവ് സ്‌റ്റോര്‍, ഡയറക്ട് ചാനല്‍, ഡിസ്ട്രിബ്യൂഷന്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായി നിരവധി ഔട്ട്‌ലെറ്റുകളാണ് കേരളത്തില്‍ പാനസോണികിനുള്ളത്. തിരുവനന്തപുരം, വര്‍ക്കല, എറണാകുളം, കോഴിക്കോട് എന്നിങ്ങനെ നാല് എക്‌സ്‌ക്ലൂസീവ് സ്‌റ്റോറുകള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നു. നാനൂറോളം ഡിസ്ട്രിബൂഷന്‍ ചാനലുകളുണ്ടെങ്കിലും പാനസോണിക് ഉല്‍പ്പന്നങ്ങളുടെ അറുപതിലധികം ശതമാനം വില്‍പ്പനയും നടക്കുന്നത് ഡയറക്ട് ചാനലുകള്‍ വഴിയാണെന്നും റോബി ജോസഫ് ചൂണ്ടിക്കാട്ടുന്നു.

പുതുമയോടെ ഉല്‍പ്പന്നങ്ങള്‍

panaഇന്‍വേര്‍ട്ടര്‍ സീരീസ് എസി
ഈ വര്‍ഷം ഡിസംബര്‍ ആകുന്നതോടെ പുതിയ എസി പുറത്തിറക്കും. പല രീതിയിലുള്ള ദേശീയ ക്യാംപെയ്‌നുകള്‍ നിലനില്‍ക്കുന്നതിനാല്‍ വൈദ്യുതി ഉപഭോഗം കുറയ്ക്കുന്നതിനെക്കുറിച്ച് ഭൂരിഭാഗം ആളുകളും ബോധവാന്മാരാണ്. ഇത് ഇന്‍വേര്‍ട്ടര്‍ എസിയുടെ സാധ്യത വര്‍ധിപ്പിക്കും. ഇന്‍വേര്‍ട്ടര്‍ ടെക്‌നോളജി ഉപയോഗിച്ചാവും ഇത് പ്രവര്‍ത്തിക്കുക. സാധാരണ എസിയേക്കാള്‍ 60 ശതമാനംവരെ വൈദ്യുതി ഉപഭോഗകുറയ്ക്കാന്‍ ഇന്‍വേര്‍ട്ടര്‍ എസിക്കു കഴിയും.

frigബോട്ടം ഫ്രീസര്‍ റഫ്രിജറേറ്റര്‍
റഫ്രിജറേറ്ററുകളെ ഏറ്റവുമധികം ആശ്രയിക്കുന്നത് വീട്ടമ്മമാരാണ്. നമ്മുടെ വീടുകളിലുള്ള ഫ്രിഡ്ജുകളില്‍ വെജിറ്റബിള്‍ ട്രേ താഴെ ഭാഗത്താവും ഉണ്ടാവുക. പലപ്പോഴും നിരവധിത്തവണ വെജിറ്റബിള്‍ ട്രേ തുറക്കേണ്ടി വരുമെന്നതുകൊണ്ടുതന്നെ വീട്ടമ്മമാര്‍ക്ക് ഏറെ ബുദ്ധിമുട്ടനുഭവിക്കേണ്ടി വരുന്നുണ്ട്. ഇതിനുള്ള പ്രതിവിധിയെന്ന നിലയിലാണ് പാനസോണിക് തങ്ങളുടെ റഫ്രിജറേറ്ററുകള്‍ വിപണിയിലെത്തിച്ചത്. ഫ്രീസര്‍ താഴെയും വെജിറ്റബിള്‍ ട്രേ മുകളിലായുമാണ് ഇതിന്റെ രൂപകല്‍പ്പന. ഉപഭോക്താക്കളുടെ സൗകര്യാര്‍ഥമാണ് ഇത്തരം റഫ്രിജറേറ്റുകള്‍ അവതരിപ്പിച്ചത്.

ഷവര്‍ റിന്‍സ്
വാഷിംഗ് മെഷീന്‍ പ്രവര്‍ത്തനങ്ങള്‍ പ്രധാനമായും മൂന്ന് ഘട്ടങ്ങളായാണ് നടക്കുന്നത്. സോക്ക്, വാഷ്, റിന്‍സ് എന്നിങ്ങനെയാണ് ഇവ ക്രമീകരിച്ചിരിക്കുന്നത്. ഇവയില്‍ ഓരോന്നിനും ഓരോ വ്യത്യസ്ത സമയമാണ് ക്രമീകരിച്ചിരിക്കുന്നത്. ഈ മൂന്നുഘട്ടങ്ങളില്‍ എപ്പോഴെങ്കിലും പവര്‍ ഓഫ് ആവുകയാണെങ്കില്‍ ആ ഘട്ടത്തിന്റെ ഒന്നാമത്തെ മിനുട്ട് മുതലായിരിക്കും വീണ്ടും പ്രവര്‍ത്തനമാരംഭിക്കുക. എന്നാല്‍
പാനസോണിക് പുതുതായി അവതരിപ്പിച്ച പ്രത്യേകത ഈ പ്രശ്‌നം പരിഹരിക്കുന്നു. അതായത് വാഷിംഗ് മെഷീന്‍ പ്രവര്‍ത്തനത്തിന്റെ ഏതെങ്കിലും ഒരു ഘട്ടത്തിന്റെ 16-ാം മിനുറ്റില്‍ പവര്‍ ഓഫ് ആയാല്‍ അത്
പുനരാരംഭിക്കുന്നത് 17 മിനുട്ട് മുതലായിരിക്കും. മറ്റൊരു കമ്പനികളും ഇതുവരെ അവതരിപ്പിക്കാത്ത സംവിധാനമായിരുന്നു ഇത്.

മൈ ഹോം സ്‌ക്രീന്‍
ഏറ്റവുമധികം ആപ്ലിക്കേഷനുകള്‍ എളുപ്പത്തില്‍ ഉപയോഗിക്കാന്‍ വേണ്ടി മൊബീല്‍ ഫോണ്‍ ഡിസ്‌പ്ലേയില്‍ അവയെ സെറ്റ് ചെയ്യാറുണ്ട്. അതായത് നമ്മുടെ ഇഷ്ടത്തിനനുസരിച്ചുള്ള ഒരു ഡിസ്‌പ്ലേ നാം തന്നെ ക്രമീകരിക്കുന്നു. ഇത്തരമൊരു സംവിധാനം ടിവി സ്‌ക്രീനിലുമുണ്ടായാല്‍ എങ്ങിനെയുണ്ടാവും. നമ്മള്‍ ഏറ്റവുമധികം കാണുന്ന ചാനലുകളും പരിപാടികളും ടിവി ഓണ്‍ ചെയ്യുമ്പോള്‍ തന്നെ കാണാനാവുന്ന വിധത്തില്‍ സ്‌ക്രീന്‍ ക്രമീകരിക്കുന്ന സംവിധാനമാണ് മൈ ഹോം സ്‌ക്രീന്‍.

സൈ്വപ് ആന്‍ഡ് ഷെയര്‍
കേബിള്‍ സംവിധാനമില്ലാതെ ഡേറ്റാ മൊബീലില്‍ നിന്നും ടിവിയിലേക്ക് മാറ്റാനാവുന്ന സംവിധാനമാണ് സൈ്വപ് ആന്‍ഡ് ഷെയര്‍. തിരിച്ച് സൈ്വപ് ചെയ്യുമ്പോള്‍ ടിവിയിലുള്ള ഡേറ്റാ തിരികെ മൊബീലിലേക്കും എത്തുന്നു. ഏത് ആന്‍ഡ്രോയിഡ് ഫോണില്‍ നിന്നും ഇത്തരത്തില്‍ ഡേറ്റാ കൈമാറ്റം ചെയ്യാനാവും.

Comments

comments

Categories: FK Special